ബെംഗളൂരു: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ സഹായം നല്‍കാനുള്ള ശ്രമത്തിലും ഉടക്കിട്ട് ബിജെപി.(BJP leader opposes Karnataka’s decision to provide houses to Wayanad victims) ദുരന്തബാധിതര്‍ക്ക് കര്‍ണാടക നൂറുവീടുകള്‍ നിര്‍മിച്ചുനല്‍കുമെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തെ എതിര്‍ത്തുകൊണ്ട് ബി.ജെ.പി. എം.പി.യും യുവമോര്‍ച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യ രംഗത്തെത്തി.
|
സംസ്ഥാനത്തിന്റെ പണമുപയോഗിച്ച് രാഹുല്‍ഗാന്ധിയുടെ ആഗ്രഹം സഫലമാക്കാനാണ് സിദ്ധരാമയ്യയുടെ ശ്രമമെന്ന് തേജസ്വി സൂര്യ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് കര്‍ണാടകത്തെ എ.ടി.എമ്മാക്കി ചൂഷണംചെയ്യുകയാണെന്നും വിമര്‍ശിച്ചു.
കര്‍ണാടകത്തിന്റെ മലയോരമേഖല പ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ട് ദുരിതമനുഭവിക്കുമ്പോള്‍ സര്‍ക്കാര്‍ സഹായിക്കുകയോ നഷ്ടപരിഹാരം നല്‍കുകയോ ചെയ്തില്ലെന്നാണ് തേജസ്വിയുടെ ആരോപണം. ”അതിന് സിദ്ധരാമയ്യ നടപടിയെടുക്കുമോ. കന്നഡിഗരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ മുഖ്യമന്ത്രിക്കു കഴിയില്ലേ” -അദ്ദേഹം ചോദിച്ചു.
ALSO READ: വയനാട്ടിലെ ഉരുള്‍പൊട്ടലിന് കാരണം പശുക്കളെ കൊല്ലുന്നതെന്ന് ബിജെപി നേതാവ്
പ്രളയം ബാധിച്ച ഉത്തരാഖണ്ഡ് പോലെയുള്ള മറ്റു സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കാന്‍ സിദ്ധരാമയ്യ തയ്യാറാകുമോയെന്നാണ് തേജസ്വിയുടെ ചോദ്യം. സംസ്ഥാനത്തിന്റെ പണം യജമാനന്റെ പ്രതിച്ഛായ സംരക്ഷിക്കാന്‍ ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്ന് സിദ്ധരാമയ്യ മറുപടിനല്‍കണമെന്നും അദ്ദേഹം ‘എക്‌സി’ല്‍ ആവശ്യപ്പെട്ടു.
വയനാട്ടിലെ ദുരന്തത്തില്‍ കേരളത്തോടൊപ്പം നില്‍ക്കുമെന്നും ദുരിതബാധിതര്‍ക്കായി നൂറുവീട് നിര്‍മിക്കുമെന്നും ശനിയാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിരുന്നു. കോണ്‍ഗ്രസ് 100ലേറെ വീടുകള്‍ നല്‍കുമെന്ന് രാഹുല്‍ ഗാന്ധിയും അറിയിച്ചിരുന്നു. കേരളത്തിന് സഹായ ഹസ്തവുമായി അയല്‍ സംസ്ഥാനമായ തമിഴ്‌നാടും രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യയിലെ തന്നെ വലിയ ദുരന്തങ്ങളിലൊന്നില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന ഒരു ജനതയെ ഒത്തൊരുമിച്ച് കരയകയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ബിജെപി നേതാവിന്റെ വിമര്‍ശനം.





