ന്യൂദല്‍ഹി: വയനാട്ടില്‍ നൂറുകണക്കിന് പേരുടെ ജീവനെടുത്ത ഉരുള്‍പൊട്ടലിന് കാരണം കേരളത്തിലെ ഗോഹത്യയെന്ന വിചിത്ര വാദവുമായി ബി.ജെ.പി നേതാവ് ഗ്യാന്‍ദേവ് അഹൂജ. (BJP leader says the reason for the landslides in Wayanad is killing cows) പശുക്കളെ കൊല്ലുന്നത് ഇനിയും തുടര്‍ന്നാല്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമെന്നും അഹൂജ പറഞ്ഞു.
|
‘കേരളത്തിലെ ഗോഹത്യയാണ് വയനാട്ടിലെ ഉരുള്‍പൊട്ടലിന് കാരണം. ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ സമാന ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കും. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ പ്രദേശങ്ങളില്‍ മേഘവിസ്ഫോടനം, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. എന്നാല്‍ അത് ഇത്ര വലിയ ദുരന്തങ്ങളിലേക്ക് നയിച്ചിട്ടില്ല,’ ഗ്യാന്‍ദേവ് അഹൂജ പറഞ്ഞു.
2018 മുതല്‍, ഗോഹത്യ നടക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം ദാരുണ സംഭവങ്ങള്‍ നടക്കുന്നതായി നിരീക്ഷിക്കുന്നുണ്ടെന്നും അഹൂജ കൂട്ടിച്ചേര്‍ത്തു.
ജൂലൈ 30നാണ് വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല തുടങ്ങിയ നാല് ഗ്രാമങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. 365 പേരാണ് ിതുവരെ മരിച്ചത്. 206 പേരെ കണ്ടെത്താന്‍ ഉണ്ട്. 81 പേര് പരിക്കേറ്റ് ആശുപത്രികളിലാണ്.
ആറാം ദിവസമായ ഇന്നും മുണ്ടക്കൈയില്‍ തിരച്ചില്‍ തുടരുകയാണ്. കെട്ടിട അവശിഷ്ടങ്ങള്‍ കുടുങ്ങി കിടക്കുന്ന മൃതദേഹങ്ങള്‍ പൂര്‍ണമായും പുറത്തെടുക്കുകയാണ് ദൗത്യസംഘത്തിന്റെ ലക്ഷ്യം.
മലപ്പുറം ചാലിയാര്‍ പുഴ കേന്ദ്രീകരിച്ചും തിരച്ചില്‍ തുടരുന്നുണ്ട്. ചാലിയാറില്‍ നിന്ന് കണ്ടെടുക്കുന്ന മൃദേഹങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയാന്‍ പ്രയാസം നേരിടുന്നുണ്ട്.





