ഹൈദരാബാദ്: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ തെലങ്കാനയിലെ ബി.ജെ.പി എം.എല്‍.എ രാജാ സിംഗിനെ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ്‌ചെയ്ത് ഹൈദരാബാദ് പോലീസ്. തിങ്കളാഴ്ച രാത്രിയാണ് ഹൈദരാബാദില്‍ രാജാ സിംഗ് പ്രവാചകനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി വീഡിയോ പുറത്തുവിട്ടത്. ഇതിനെതിരേ പ്രതിഷേധം ശക്തമായതോടെയാണ് ഇയാള്‍ അറസ്റ്റിലായത്.
|
എം.എല്‍.എയെ അറസ്റ്റ്‌ചെയ്യണമെന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ സി.വി ആനന്ദിന്റെ ഓഫീസിന് മുന്നിലും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രതിഷേധം നടന്നിരുന്നു.
ബഷീര്‍ ബാഗിലെ കമ്മീഷണര്‍ ഓഫീസില്‍ പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി.
കഴിഞ്ഞയാഴ്ച ഹൈദരാബാദില്‍ ഷോ നടത്തിയ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിക്കെതിരെ ബി.ജെ.പി എം.എല്‍.എ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ഫാറൂഖിയുടെ ഷോ നിര്‍ത്തിക്കുമെന്നും വേദിയിലെ സെറ്റ് കത്തിക്കുമെന്നും വീഡിയോയില്‍ രാജാ സിംഗ് ഭീഷണിപ്പെടുത്തിയിരുന്നു. ഇത് അവഗണിച്ചായിരുന്നു ഫാറൂഖി പരിപാടി നടത്തിയത്. ഭീഷണി നടത്തിയതിനെത്തുടര്‍ന്ന് പൊലിസ് ഇയാളെ വീട്ടുതടങ്കലിലാക്കുകയുണ്ടായി. തുടര്‍ന്നാണ് ഇയാള്‍ പ്രവാചകനം അവഹേളിച്ച് വീഡിയോ ഇറക്കിയത്. മുനവര്‍ ഫാറൂഖി ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച ശേഷമായിരുന്നു രാജ സിംഗ് പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയത്.
BJP MLA Raja Singh arrested over remarks on Prophet Muhammad



