28
Mar 2025
Thu
28 Mar 2025 Thu
HARYANA MUNICIPAL ELECTION RESULT

ചണ്ഡീഗഡ്: നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ഹരിയാനയിലെ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലും ബിജെപിക്ക് ഗംഭീര ജയം. (BJP sweeps Haryana municipal elections) 10 മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ ഒമ്പതെണ്ണവും ബിജെപി നേടിയപ്പോള്‍ ഭൂപീന്ദര്‍ ഹൂഡയുടെ കോട്ടയായ റോഹ്തകില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് പരാജയം രുചിച്ചു. സംസ്ഥാനത്തെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ആദ്യമായി സ്വന്തം ചിഹ്നത്തില്‍ മത്സരിച്ച കോണ്‍ഗ്രസിന് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അംബാല, ഗുരുഗ്രാം, സോണിപത്ത്, റോഹ്തക്, കര്‍ണാല്‍, ഫരീദാബാദ്, പാനിപ്പത്ത്, ഹിസാര്‍, യമുനനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലാണ് ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. മനേസറില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഇന്ദര്‍ജീത് യാദവ് ബിജെപിയുടെ സുന്ദര്‍ ലാലിനെ പരാജയപ്പെടുത്തി.

ALSO READ: 33 അക്രമികളെയും വധിച്ചു; ബന്ദികളെ മോചിപ്പിച്ചതായി പാകിസ്താന്‍

അംബാലയില്‍ ബിജെപിയുടെ ഷൈല്‍ജ സച്ച്ദേവ മേയര്‍ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ അമീഷ ചൗളയെ 20,487 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ഗുരുഗ്രാം മേയര്‍ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത് ബിജെപിയുടെ രാജ് റാണിയാണ്. 1,79,485 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിനായിരുന്നു വിജയം. ബിജെപിയുടെ ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റം ഫരീദാബാദിലാണ്. അവിടെ പ്രവീണ്‍ ബത്ര ജോഷി 316,852 വോട്ടിന്റെ ഞെട്ടിക്കുന്ന ഭൂരിപക്ഷമാണ് നേടിയത്.

സോണിപത്തില്‍ കോണ്‍ഗ്രസിന്റെ കോമള്‍ ദിവാനെ മുതിര്‍ന്ന ബിജെപി നേതാവ് രാജീവ് ജെയിന്‍ പരാജയപ്പെടുത്തി. കര്‍ണാലില്‍, ബിജെപിയുടെ രേണു ബാല ഗുപ്ത കോണ്‍ഗ്രസിന്റെ മനോജ് വാധ്വയെയാണ് തോല്‍പ്പിച്ചത്. മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ ശക്തികേന്ദ്രമായ റോഹ്തക്കിലെ പരാജയം കോണ്‍ഗ്രസിന് തിരിച്ചടിയായി. കോണ്‍ഗ്രസിന്റെ സൂരജ്മല്‍ കിലോയിയെ പരാജയപ്പെടുത്തിയാണ് ബിജെപിയുടെ രാം അവതാര്‍ റോഹ്തക്ക് പിടിച്ചെടുത്തത്.

മാര്‍ച്ച് 2 ന് നടന്ന മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഐഎന്‍എല്‍ഡി, ആം ആദ്മി പാര്‍ട്ടി, ജെജെപി തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളുടെ പങ്കാളിത്തം കുറവായിരുന്നു.