21
Jun 2025
Wed
21 Jun 2025 Wed
Fifa world cup qualifier

സാവോ പോളോ: ഒടുവില്‍ ആരാധകരുടെ ആശങ്കകള്‍ക്ക് അറുതി. 2026 ഫിഫ ലോകകപ്പിന് യോഗ്യത ഉറപ്പിച്ച് മുന്‍ ചാമ്പ്യന്മാരായ ബ്രസീല്‍. (Brazil qualifies for the World Cup; beats Paraguay by one goal) ലാറ്റിനമേരിക്കല്‍ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തില്‍ പരാഗ്വെയെ മറുപടിയില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് കാനറികള്‍ ബെര്‍ത്ത് ഉറപ്പിച്ചത്. മറ്റൊരു മത്സരത്തില്‍ ലോകചാമ്പ്യന്മാരായ അര്‍ജന്റീന കൊളംബിയയോട് സമനില വഴങ്ങി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

44ാം മിനിറ്റില്‍ വിങ്ങര്‍ വിനീഷ്യസാണ് ടീമിന്റെ വിജയ ഗോള്‍ നേടിയത്. പുതിയ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിക്കു കീഴില്‍ ബ്രസീലിന്റെ ആദ്യ ജയം. കഴിഞ്ഞ മത്സരത്തില്‍ ഇക്വഡോറിനോട് ഗോള്‍രഹിത സമനില വഴങ്ങിയിരുന്നു.

ലാറ്റിനമേരിക്കയില്‍നിന്ന് ബ്രസീലിനെ കൂടാതെ, അര്‍ജന്റീനയും ഇക്വഡോറും ലോകകപ്പ് യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. 16 മത്സരങ്ങളില്‍നിന്ന് 25 പോയിന്റാണ് ബ്രസീലും ഇക്വഡോറും നേടിയത്.

ALSO READ: ദുബൈയില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവ് ഭാര്യയെ യാത്രയാക്കിയ ശേഷം മടങ്ങവേ ബൈക്കപകടത്തിൽ മരിച്ചു

ഒന്നാം സ്ഥാനത്തുള്ള അര്‍ജന്റീനക്ക് 16 മത്സരങ്ങളില്‍നിന്ന് 35 പോയിന്റുണ്ട്. അടുത്ത വര്‍ഷം ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ നടക്കുന്ന ലോകകപ്പിന് കാനഡ, മെക്‌സിക്കോ, യു.എസ് എന്നീ രാജ്യങ്ങളാണ് സംയുക്ത വേദിയൊരുക്കുന്നത്.

തെക്കന്‍ അമേരിക്കയില്‍നിന്ന് ആറു രാജ്യങ്ങളാണ് നേരിട്ട് യോഗ്യത നേടുന്നത്. ഏഴാമതെത്തുന്ന ടീം ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേ ഓഫ് കളിക്കണം.

ഉറുഗ്വായിയോട് വെനിസ്വേല തോറ്റതോടെയാണ് റൗണ്ടിലെ ബാക്കി മത്സരങ്ങള്‍ ബാക്കി നില്‍ക്കെ, ജയത്തോടെ ബ്രസീലും ഇക്വഡോറും ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. സ്വന്തം ആരാധകര്‍ക്കു മുന്നില്‍ അരങ്ങേറ്റ മത്സരം ജയത്തോടെ തുടങ്ങാനായതിന്റെ സന്തോഷത്തിലാണ് ആഞ്ചലോട്ടി, ടീമിന് വിജയ ഗോള്‍ സമ്മാനിച്ചത് പ്രിയ ശിഷ്യനും. മത്സരത്തില്‍ പന്ത് കൈവശം വെക്കുന്നതിലും ഗോളിലേക്ക് ഷോട്ടുകള്‍ തൊടുക്കുന്നതിലും കാനറികള്‍ക്ക് തന്നെയായിരുന്നു മുന്‍തൂക്കം.

എതിരാളികള്‍ക്കു മുന്നില്‍ ആദ്യ മിനിറ്റുകളില്‍നിന്ന് തന്നെ ബ്രസീല്‍ പ്രസ്സിങ് ഗെയിം പുറത്തെടുത്തു. എന്നാല്‍, ലീഡിനായി 44 മിനിറ്റുവരെ ആതിഥേയര്‍ക്ക് കാത്തിരിക്കേണ്ടി വന്നു. വിനീഷ്യസിലൂടെ ബ്രസീല്‍ മുന്നിലെത്തി. 1930മുതല്‍ എല്ലാ ലോകകപ്പിനും യോഗ്യത നേടുന്ന ടീമായും ബ്രസീല്‍ മാറി.

മാത്യൂസ് കുന്‍ഹയാണ് ഗോളിന് വഴിയൊരുക്കിയത്. 78ാം മിനിറ്റില്‍ വിനീഷ്യസ് പരിക്കേറ്റ് കളംവിട്ടു. താരത്തിന്റെ പരിക്ക് ഗുരുതരമാണോ എന്നതില്‍ വ്യക്തതയില്ല. ഫിഫ ക്ലബ് ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് താരത്തിന് പരിക്കേറ്റത്.

അതേസമയം അര്‍ജന്റീന കൊളംബിയയോട് സമനില വഴങ്ങി. മത്സരത്തിന്റെ 24-ാം മിനിറ്റില്‍ ലൂയിസ് ഡയസിലൂടെ കൊളംബിയയാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ 81-ാം മിനിറ്റില്‍ തിയാഗോ അല്‍മാദയിലൂടെ അര്‍ജന്റീന സമനിലഗോള്‍ നേടി. അര്‍ജന്റീന നേരത്തേ ലോകകപ്പിന് യോഗ്യത നേടിയിരുന്നു.