|
തിരുവനന്തപുരം: കേരളാ ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് , കെ ഫോണ്‍ പദ്ധതിക്കായി 100 കോടി രൂപ വകയിരുത്തി. ഒരു നിയമസഭാ മണ്ഡലത്തില്‍ 500 കുടുംബങ്ങള്‍ എന്ന കണക്കില്‍, അര്‍ഹരായ 70,000 ബിപിഎല്‍ കുടുംബത്തിന് കെ ഫോണ്‍ പദ്ധതിയുടെ കീഴില്‍ സൗജന്യ ഗാര്‍ഹിക ഇന്റര്‍നെറ്റ് നല്‍കുന്നതിനായി 2 കോടി രൂപ വകയിരുത്തി.
തിരൂര്‍ തുഞ്ചന്‍ സ്മാരക ഗവ: കോളജിലെ വിശപ്പുരഹിത കാമ്പസ് പദ്ധതി സംസ്ഥാന തലങ്ങളിലേക്ക്.സര്‍ക്കാര്‍ കോളജുകള്‍ക്ക് തുക അനുവദിച്ച് കൊണ്ട് ഉത്തരവിറക്കി. കഴിഞ്ഞ അദ്ധ്യായന വര്‍ഷമാണ് തിരൂര്‍ കോളജില്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. കോളേജുകളില്‍ ആരും വിശന്നിരിക്കരുത് എന്ന ചിന്തയില്‍ നിന്ന് തിരൂര്‍ തുഞ്ചന്‍ കോളജില്‍ കഴിഞ്ഞ അധ്യായന വര്‍ഷം ആരംഭിച്ച പദ്ധതിയാണ് ഇന്ന് സംസ്ഥാന തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി തുടക്കത്തില്‍ കഞ്ഞിയും,പയറുമായിരുന്നു നല്‍കിയിരുന്നതെങ്കില്‍ സര്‍ക്കാര്‍ ഇടപ്പെട്ടതോടെ ചോറും,നോണ്‍ വെജും, വെജിറ്റേറിയനും നല്‍കാന്‍ തീരുമാനമായി.കുടുംബശ്രീ സംരീഭകര്‍ മുഖേനെയാണ് പദ്ധതി നടപ്പാക്കുന്നത്. തിരൂര്‍ തുഞ്ചന്‍ സ്മാരക കോളജില്‍ വെട്ടം ഗ്രാമ പഞ്ചായത്തിലെ പുണ്യ കുടുംബശ്രീയെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.
കേരളത്തിന്റെ കായിക മേഖലയില്‍ നിരാശ സമ്മാനിച്ച് 2023ലെ ബജറ്റ്. സംസ്ഥാനത്തെ സ്‌പോര്‍ട്‌സ് സ്‌കൂളുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കി എന്നതില്‍ കവിഞ്ഞ് മേഖലയുടെ വളര്‍ച്ചക്ക് വേണ്ടിയുള്ള പ്രഖ്യാപനങ്ങള്‍ ഇത്തവണ ബജറ്റില്‍ ഇല്ല. സംസ്ഥാനത്തിന്റെ കീഴിലുള്ള സ്റ്റേഡിയങ്ങളില്‍ സ്വകാര്യ പങ്കാളിത്തത്തോടെ അക്കാദമികള്‍ ആരംഭിക്കും എന്ന് കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനത്തിന്റെ തുടര്‍നടപടികളെ പറ്റി പരാമര്‍ശങ്ങളും ഉണ്ടായില്ല.



