08
Sep 2022
Mon
08 Sep 2022 Mon

 
കണ്ണൂര്‍: മകളുടെ പിറന്നാളാഘോഷത്തിന് പാവപ്പെട്ടവര്‍ക്ക് വിലകൂടിയ സര്‍പ്രൈസ് കൊടുത്ത് വ്യവസായി. യു.എ.ഇയിലെ പ്രമുഖ വ്യവസായിയും ബി.സി.സി ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ മേധാവിയുമായ അംജദ് സിത്താരയും ഭാര്യ മര്‍ജാനയുമാണ് മകള്‍ അയിറ മാലികയുടെ ഒന്നാം പിറന്നാള്‍ പാവപ്പെട്ടവരോടൊപ്പം ആഘോഷിച്ചത്.

25 ലക്ഷം രൂപ ചെലവഴിച്ച് പണിത വീട് പണിതാണ് സര്‍പ്രൈസ് കൊടുത്തത്. കണ്ണൂര്‍ മയ്യിലിലെ നിര്‍ധന കുടുംബത്തിനാണ് വീട് നല്‍കിയത്. മയ്യില്‍ കൊട്ടപ്പൊയിലില്‍ നടന്ന ലളിതമായ ചടങ്ങില്‍ അജദ് വീടിന്റെ താക്കോല്‍ കുടുംബത്തിന് കൈമാറി.

അംജദിന്റെ ഭാര്യ മര്‍ജാന, മകള്‍ ആയിറ, പിതാവ് സി.പി ഹുസൈന്‍, ഭാര്യാപിതാവ് സിറ്റിമെന്‍ ഖാലിദ്, മയ്യില്‍ ഗ്രാമപ്പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

businessman give surprise to poor family with 25 lakh home