27
Jul 2024
Thu
27 Jul 2024 Thu

കടം വാങ്ങിയ പണം താരമെന്ന് പറഞ്ഞു വിളിച്ചുവരുത്തി അയല്‍വാസിയുടെ കാല്‍ തല്ലിയൊടിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കല്‍പ്പറ്റ: വയനാട്ടില്‍ കടം വാങ്ങിയ പണം താരമെന്ന് പറഞ്ഞു വിളിച്ചുവരുത്തി അയല്‍വാസിയുടെ കാല്‍ തല്ലിയൊടിച്ചു. പെരിക്കല്ലൂര്‍ ചാത്തംകോട്ട് ജോയ് എന്നയാളുടെ വലതു കാലാണ് അറ്റുപോകുന്ന തരത്തില്‍ തല്ലിയൊടിച്ചത്. ജോയിയുടെ ഭൂമി ഈട് വച്ച് അയല്‍വാസിയായ റോജി KSFEയില്‍ നിന്ന് ലക്ഷങ്ങള്‍ ലോണ്‍ എടുത്തിരുന്നു. കൂടാതെ വെറെയും തുക വായ്പയായി വാങ്ങിയിരുന്നു.

പണം ആവര്‍ത്തിച്ച് തിരികെ ചോദിച്ചെങ്കിലും നല്‍കാല്‍ റോജി കൂട്ടാക്കിയില്ല. തുടര്‍ന്ന് പണം നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് റോജി ആക്രമിച്ചതെന്ന് ജോയ് പരാതി നല്‍കി. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. സ്‌കൂട്ടറില്‍ എത്തിയ ജോയിയെ ആദ്യം വാനിടിച്ച് വീഴ്ത്തി. തുടര്‍ന്ന് റോജിയും സുഹൃത്തായ ഓട്ടോ ഡ്രൈവര്‍ രജ്ഞിത്തും ചേര്‍ന്ന് തൂമ്പ കൊണ്ട് കാല്‍ തല്ലിയൊടിച്ചെന്നുമാണ് പരാതി.

ബഹളം കേട്ട് നാട്ടുകാരെത്തിയാണ് അക്രമം തടഞ്ഞത്. പുല്‍പള്ളി പൊലീസ് എത്തി ജോയിയെ ആശുപത്രിയിലെത്തിച്ചു. റോജി പൊലീസ് കസ്റ്റഡിയിലാണ്. മാനന്തവാടി മെഡിക്കല്‍ കോളജിലെത്തിച്ച ജോയിയെ പിന്നീട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. റോജിക്കെതിരെ മുമ്പും പരാതികള്‍ ഉണ്ടായിരുന്നതായാണ് വിവരം.