26
Oct 2024
Sun
26 Oct 2024 Sun
Cancer will cure if you clean cow shed says UP minister

പശുത്തൊഴുത്ത് വൃത്തിയാക്കുന്നതിലൂടെയും അവിടെ കിടക്കുന്നതിലൂടെയും രോഗം ഭേദമാക്കാമെന്ന് കാന്‍സര്‍ രോഗികളോട് ഉത്തര്‍പ്രദേശ് മന്ത്രി സഞ്ജയ് സിങ് ഗംഗ് വാര്‍. പശുക്കളെ വളര്‍ത്തുകയും അവയെ സേവിക്കുകയും ചെയ്താല്‍ പത്തുദിവസം കൊണ്ട് രക്തസമ്മര്‍ദ്ദം തടയുന്നതിനുള്ള ഗുളികയുടെ ഡോസ് പകുതിയായി കുറയ്ക്കാനാവുമെന്നും സഞ്ജയ് സിങ് പറഞ്ഞു.  കരിമ്പ് വികസന വകുപ്പ് സഹമന്ത്രിയാണ് സഞ്ജയ് സിങ്. തന്റെ മണ്ഡലമായ പിലിഭിട്ടിലെ പകാഡിയ നൗഗാവനിലെ പശുഷെല്‍ട്ടര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിപിയുള്ള രോഗികള്‍ ഉണ്ടെങ്കില്‍ ഇവിടെ പശുക്കളുണ്ട്. എല്ലാ ദിവസവും രാവിലെയും വൈകീട്ടും അവര്‍ പശുക്കളെ സേവിക്കുകയാണെങ്കില്‍ രക്തസമ്മര്‍ദ്ദത്തിനുള്ള 20 മില്ലിഗ്രാം ഗുളിക പത്തുദിവസത്തിനുള്ളില്‍ 10 മില്ലിഗ്രാം ആയി കുറയ്ക്കാനാവും. പരീക്ഷിച്ചുബോധ്യമായ കാര്യമാണ് താന്‍ പറയുന്നതെന്നും മന്ത്രി പറഞ്ഞു.

ഒരു കാന്‍സര്‍ രോഗി പശുത്തൊഴുത്ത് വൃത്തിയാക്കുകയും അവിടെ കിടക്കുകയും ചെയ്യുകയാണെങ്കിലും രോഗം ഭേദമാവും. ചാണക വറളി കത്തിക്കുകയാണെങ്കില്‍ കൊതുക് ശല്യത്തില്‍ നിന്ന് ആശ്വാസം ലഭിക്കും. പശുവിന്റെ ഉല്‍പ്പന്നങ്ങള്‍ ഏതെങ്കിലുമൊക്കെ വഴിയില്‍ ഉപകാരപ്രദമാണെന്നും സഞ്ജയ് സിങ് കൂട്ടിച്ചേര്‍ത്തു. വിവാഹവാര്‍ഷികങ്ങളും കുട്ടികളുടെ ജന്മദിനങ്ങളുമൊക്കെ പശുക്കളുടെ ഷെല്‍ട്ടറുകളില്‍ ആക്കണമെന്നും അവയ്ക്ക് തീറ്റ സംഭാവന ചെയ്യണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.