തൃശൂര്‍: സംസ്ഥാനത്ത് സിസേറിയന്‍ പ്രസവങ്ങളുടെ എണ്ണം വന്‍ തോതില്‍ കൂടുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേരളത്തില്‍ എട്ട് ലക്ഷത്തിനടത്ത് (7,97,718) സിസേറിയനുകളാണ് നടന്നത്. സ്വഭാവിക പ്രസവങ്ങളുടെ എണ്ണം 11.43 ലക്ഷം ആണ്. സര്‍ക്കാര്‍ ആശുപത്രികളിലും സിസേറിയനില്‍ കുതിപ്പ് ഉണ്ടായി. സംസ്ഥാനത്ത് പ്രസവത്തെ തുടര്‍ന്നുള്ള മാതൃമരണങ്ങളില്‍ കുറവില്ലാ എന്നും ഔദ്ദ്യോഗിക രേഖകളില്‍ ചൂണ്ടികാണിക്കുന്നു. 2010 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ 741 പേരാണ് പ്രസവത്തെ തുടര്‍ന്ന് മരണപ്പെട്ടത്. 2017-18 വര്‍ഷങ്ങളില്‍ 181 സ്ത്രീകള്‍ പ്രസവത്തെ തുടര്‍ന്ന് മരണപ്പെട്ടു.
നിരവധി പേരുടെ ആദ്യ പ്രസവം സിസേറിയനാണ്. സിസേറിയനായി ആശുപത്രി അധികൃതര്‍ സമ്മര്‍ദ്ധം ചെലുത്തുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ പരാതി ആരും പരാതി ഉന്നയിച്ചിട്ടില്ല. 2022ല്‍ സംസ്ഥാനത്ത് 42 ശതമാനം സിസേറിയനുകളാണ് നടന്നത്. സിസേറിയന്‍ പ്രസവങ്ങള്‍ സ്ത്രീകളുടെ ആരോഗ്യത്തെ എങ്ങിനെ ബാധിക്കുന്നൂ എന്നതിനെ കുറിച്ച് കേന്ദ്ര ആരോഗ്യകുടുംബ ക്ഷേമ മന്ത്രാലയം സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





