24
Jul 2024
Tue
24 Jul 2024 Tue
Kerala rain alert

ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ മലപ്പുറം, കാസര്‍കോട്, കോഴിക്കോട്, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായതോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. (Chance of heavy rain; Red alert in five districts )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റെഡ് അലേര്‍ട്ട്

30-07-2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യത. 24 മണിക്കൂറില്‍ 204.4 ാാല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. അതിതീവ്രമായ മഴ

ഓറഞ്ച് അലേര്‍ട്ട്

30-07-2024: ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്

31-07-2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യത.

മഞ്ഞ അലേര്‍ട്ട്

30-07-2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം

31-07-2024 : ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കാസറഗോഡ്

01-08-2024 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്

കക്കയം ഡാമില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ രണ്ട് ഷട്ടറുകളും വിവിധ ഘട്ടങ്ങളിലായി നാല് ആടി വീതം ഉയര്‍ത്തിയിട്ടുണ്ട്. മഴയും നീരൊഴുക്കും ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ ഇനിയും ഉയര്‍ത്തേണ്ടിവരുന്ന സാഹചരിമുണ്ടാവും.

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്ന് (30072024) നടത്താനിരുന്ന എല്ലാ പരീക്ഷകളും മൂല്യ നിര്‍ണയ ക്യാമ്പുകളും വൈസ് ചാന്‍സലറുടെ നിര്‍ദേശപ്രകാരം മാറ്റിവെച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങള്‍
* പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
* താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
* മരങ്ങള്‍ കടപുഴകി വീണാല്‍ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
* വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗിക കേടുപാടുകള്‍ക്ക് സാധ്യത.
* ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
* മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകള്‍ക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
നിര്‍ദേശങ്ങള്‍
* ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക
* അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരുക.