26
Jan 2025
Sun
26 Jan 2025 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റായ്പൂർ: രാജ്യത്ത് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണവും ഭീഷണിയും തുടർന്ന് സംഘപരിവാർ. ഛത്തീസ്ഗഡിലെ ബിജെപി നേതാവ് അൻഷു തുതേജ ആണ് ഭീഷണിയുമായി രംഗത്ത് വന്നത്

റായ്ഗഢ് ജില്ലയിലെ പ്രാദേശിക ക്രിസ്ത്യൻ പള്ളിക്ക് നേരെ ബിജെപി നേതാവ് പ്രചാരണം ആരംഭിച്ചത് ഇവിടെ സംഘർഷം വർദ്ധിപ്പിച്ചു, ചർച്ച് കയ്യേറ്റ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ചതാണെന്ന് ആരോപിച്ചു ആണ് ഭീഷണി. കയ്യേറ്റ ഭൂമിയിൽ അനധികൃതമായി പള്ളി പണിയുകയും മതപരിവർത്തനം നടത്തുകയും ചെയ്തുവെന്ന് ആരോപിച്ച് ഡിസംബർ 29 ന് ടുതേജ പള്ളിയിലേക്ക് കടന്നു കയറി ഭീഷണിപ്പെടുത്തുകയായിരുന്നു. ചെയ്തിരുന്നു. എന്നാല് സംഭവത്തിൻ്റെ വീഡിയോ ഇപ്പൊൾ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നപ്പോൾ മാത്രം ആണ് ബിജെപി നേതാക്കളുടെ അതിക്രമം വാർത്തയായത്. മൂന്ന് ദിവസത്തിനകം ചർച്ച് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടുതേജ പള്ളി മാനേജ്‌മെൻ്റിനും പ്രാദേശിക അധികാരികൾക്കും അന്ത്യശാസനം നൽകുന്നത് വീഡിയോയിൽ കാണാം. നിശ്ചിത സമയപരിധിക്കുള്ളിൽ നടപടിയുണ്ടായില്ലെങ്കിൽ തൻ്റെ സംഘത്തോടൊപ്പം നേരിട്ട് വന്ന് പള്ളി പൊളിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Video link:
https://twitter.com/HateDetectors/status/1875465189551673616

എന്നാല് നിയമവിരുദ്ധമായി അല്ല ചർച്ച് സ്ഥാപിച്ചത് എന്നാണ് റായ്ഗഡിലെ പ്രാദേശിക ക്രിസ്ത്യൻ സമൂഹം പറയുന്നത്. പള്ളിക്കുള്ളിൽ നിയമവിരുദ്ധമായ പ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ലെന്നും ഇത് പ്രദേശവാസികളുടെ ആരാധനാലയമാണെന്നും സഭാ പ്രതിനിധികൾ പറഞ്ഞു.

മുമ്പും ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് നേരെ ഭീഷണിപ്പെടുത്തുകയും ആക്രമണത്തിന് നേതൃത്വം നൽകുകയും ചെയ്ത നേതാവാണ് ടുതേജ. ഡിസംബർ 8 ന് റായ്ഗഡിലെ ക്രിസ്ത്യൻ ഭവനത്തിൽ നടന്ന പ്രാർത്ഥനാ യോഗത്തിലേക്ക് ഇദ്ദേഹം ഹിന്ദുത്വ ആൾക്കൂട്ടത്തോടൊപ്പം അതിക്രമിച്ചു കടന്നിരുന്നു. കൂട്ട മതപരിവർത്തനം ആരോപിച്ചു ചടങ്ങിൽ പങ്കെടുത്തവരെ ഉപദ്രവിക്കുകയും ചെയ്തു.
ഡിസംബർ 30 ന് ബിജെപി നേതാവും ഐല പഞ്ചായത്ത് അംഗവുമായ ദുർഗേഷ് തിവാരിയും പോലീസും മധ്യപ്രദേശിലെ ഷാഹ്‌ദോൽ പ്രദേശത്ത് ക്രിസ്ത്യൻ പരിപാടിയിൽ റെയ്ഡ് നടത്തിയിരുന്നു. ഹിന്ദുമതം വിടാൻ തീരുമാനിച്ചാൽ ഗ്രാമവാസികളെ പുറത്താക്കുമെന്ന് അദ്ദേഹം പോലിസിൻ്റെ സാന്നിധ്യത്തിൽ ഭീഷണിപ്പെടുത്തുകയും ചെയ്തു.

Chhattisgarh BJP leader threatens to demolish church