19
May 2024
Wed
19 May 2024 Wed
chief minister pinarayi vijayan inaugurates klf 2024 സിംഗപ്പൂര്‍ പര്യടനം മുഖ്യമന്ത്രി വെട്ടിച്ചുരുക്കി, ഇന്ന് ദുബായില്‍; തിങ്കളാഴ്ച നാട്ടിലെത്തും

 

whatsapp സിംഗപ്പൂര്‍ പര്യടനം മുഖ്യമന്ത്രി വെട്ടിച്ചുരുക്കി, ഇന്ന് ദുബായില്‍; തിങ്കളാഴ്ച നാട്ടിലെത്തും
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: വിദേശ പര്യടനത്തിലൂള്ള മുഖ്യമന്ത്രി പിണറായി വിജയൻ സിംഗപ്പൂർ സന്ദർശനം വെട്ടിച്ചുരുക്കി ദുബായിൽ എത്തി. നേരത്തെ നിശ്ചയിച്ചതിലും നാലു ദിവസം മുമ്പെയാണ് പിണറായി വിജയന്‍ സിംഗപ്പൂരില്‍ നിന്നും കുടുംബ സമേതം ദുബായിലെത്തിയത്.

ദുബായില്‍ നിന്നാണ് മുഖ്യമന്ത്രി വീഡിയോ കോൺഫ്രൻസ് വഴിയാണ് അദേഹം മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തത്. നേരത്തെ സിംഗപ്പൂര്‍ പര്യടനം കഴിഞ്ഞ് 19 ന് ദുബായില്‍ എത്താനാണ് നിശ്ചയിച്ചിരുന്നത്. 19 മുതല്‍ 21 വരെ ഗള്‍ഫിലും തങ്ങാനാണ് തീരുമാനിച്ചിരുന്നത്.

തിങ്കളാഴ്ച മുഖ്യമന്ത്രി കേരളത്തില്‍ മടങ്ങിയെത്തും. നേരത്തെ 22-ാം തീയതി കേരളത്തില്‍ മടങ്ങി എത്താനാണ് തീരുമാനിച്ചിരുന്നത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ കാര്യമായ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല.