29
Jan 2024
Thu
29 Jan 2024 Thu

കോഴിക്കോട്:സാക്ഷരകേരളം വിജ്ഞാനകേരളമായി മാറുന്നതിനുള്ള ഗ്യാരണ്ടിയാണ് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോഴിക്കോട് ബീച്ചിൽ വച്ച് നടക്കുന്ന ഏഴാമത് കേരളലിറ്ററേച്ചർ ഫെസ്റ്റ്‌വൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെറുപ്പും വിദ്വേഷവും പടർത്താനുള്ള ശ്രമം രാജ്യത്തിന്റെ പല ഭാഗത്തും ഉണ്ടാകുന്നു ജനാധിപത്യത്തിന്റെ മേൽ രാജവാഴ്ചയുടെ ചെങ്കോൽ പതിപ്പിക്കാൻ ശ്രമം. മതാത്മക നാമജപം നടത്തി ജനങ്ങളെ അടക്കിനിർത്താൻ ശ്രമം ഉണ്ടാകുന്നു. ഇത്തരം വർഗീയ നീക്കങ്ങൾക്കെതിരെ പോരാടാൻ എഴുത്തുകാരുടെയും ചിന്തകരുടെയും കൂട്ടായ്മകൾക്ക് കഴിയും,അത്തരത്തിലൊന്നാണ് കേരള ലിറ്ററേച്ചർ ഫെസ്റ്റ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏഴ് വേദികളിലായി മുന്നൂറിൽ കൂടുതൽ സെഷനുകളാണ് ഈ തവണ നടക്കുന്നത്. അശ്വതിയും ശ്രീകാന്തും ചേർന്ന് അവതരിപ്പിക്കുന്ന ‘നൃത്തസാദരം എം ടി’, ടി എം കൃഷ്ണയും വിക്കു വിനായക് റാമും ചേർന്ന് നയിക്കുന്ന കർണാടിക് സംഗീതനിശ, ബുദ്ധാദിത്യ മുഖർജിയുടെ ഹിന്ദുസ്ഥാനി സംഗീതം, റൂമിയുടെ ജന്മനാടായ കോന്യയിൽനിന്നെത്തുന്ന കലാകാരന്മാർ അവതരിപ്പിക്കുന്ന സൂഫി നൃത്തം, ചായ് മെറ്റ് ടോസ്റ്റ് ബാൻഡിന്റെ സംഗീതനിശ എന്നിവ ഉൾപ്പെടെ വിവിധ സാംസ്കാരിക പരിപാടികളും ഈ വർഷത്തെ ലിറ്ററേച്ചർ വേറിട്ടതാക്കുന്നു.ഇതിന് പുറമെ നാല് ദിവസങ്ങളിലെ രാത്രിയിൽ വിവിധ ഭാഷകളിൽ ചലച്ചിത്രങ്ങളുടെ പ്രദർശനവും നടക്കും. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.

എം.ടി വാസുദേവൻ നായർ മുഖ്യപ്രഭാഷണം നടത്തി.രവി ഡി.സി ചീഫ് ഫെസിലിറ്റേർ),കവി കെ സച്ചിദാനന്ദൻ,ഷീലയുടെ ജീവചരിത്രം ‘കഥ പറയുന്ന ജീവിതം’ മുഖ്യമന്ത്രി പരിപാടിയിൽ പ്രകശനം ചെയ്തു. തോട്ടത്തിൽ രവീന്ദ്രൻ (എം.എൽ എ), ബീന ഫിലിപ്പ് (കോഴിക്കോട് മേയർ, ഫിറാത് സുനേൽ (തുർക്കി അംബാസിഡർ), ക്രിസ്ത്യൻ കാമിൽ (സ്വീഡൻ എംബസി), സിനിമ താരം ഷീല , മല്ലിക സാരാഭായ്, കെ ആർ മീര, മണി ശങ്കർ അയ്യർ, എം. മുകുന്ദൻ, സ്നേഹിൽ കുമാർ സിങ് ഐ.എ.എസ്, ലിജീഷ് കുമാർ, എ. പ്രദീപ് കുമാർ ചെയർമാൻ,ജനറൽ കൺവീനർ എ.കെ അബ്ദുൽ ഹക്കീം നന്ദിയും പറഞ്ഞു.