01
Dec 2023
Mon
01 Dec 2023 Mon

ട്രെയിനിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയതിന് മലയാളിയായ പള്ളി വികാരി അറസ്റ്റിൽ. മംഗളൂരുവിൽ താമസിക്കുന്ന ജേജിസിനെയാണ് റെയിൽവേ പൊലീസ് അറസ്റ്റു ചെയ്തത്. മംഗളുരുവിൽ നിന്നും പുറപ്പെട്ട എഗ്മോർ എക്സ്പ്രസിലായിരുന്നു സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

34കാരിക്ക് നേരെയാണ് കോയമ്പത്തൂരിൽ പള്ളി വികാരിയായ ഇയാൾ ന​ഗ്നതാ പ്രദർശനം നടത്തിയത്. ട്രെയിൻ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ വിട്ടപ്പോഴായിരുന്നു സംഭവം. ട്രെയിനിലെ ജനറൽ കമ്പാർട്ട്‌മെന്റിൽ യാത്രക്കാരായിരുന്നു ഇരുവരും. മംഗളൂരു ബണ്ട്വാളിലാണ് ജേജിസ് താമസിക്കുന്നത്.
യുവതിയുടെ ഭർത്താവ് മറ്റൊരു കംപർട്ട്മെന്റിൽ ആയിരുന്നു യാത്ര ചെയ്തിരുന്നത്.

സംഭവം ഭർത്താവിന്റെ ശ്രദ്ധയിൽപെടുത്തിയതോടെ വികാരി രക്ഷപ്പെടാൻ ശ്രമിച്ചു. ഇയാളെ തടഞ്ഞുവച്ച് കണ്ണൂർ റെയിൽവേ പൊലീസിൽ എൽപ്പിക്കുകയായിരുന്നു. പിന്നീട് ഇയാളെ കാസർകോട് റെയിൽവേ പൊലീസിന് കൈമാറി. ചോദ്യം ചെയ്യലിന് ശേഷം ജേജിസിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക