മുംബൈ: മഹാരാഷ്ട്രയിലെ മലാഡില്‍ മസ്ജിദിന് മുന്നില്‍ സംഘര്‍ഷത്തിന് ശ്രമിച്ച് സംഘപരിവാര പ്രവര്‍ത്തകര്‍. (Clash over religious chants in Mumbai’s Malad ) പത്താന്‍വാഡിയിലെ നൂറാനി മസ്ജിദിന് മുന്നിലാണ് നമസ്‌കാര സമയത്ത് ഏതാനും പേര്‍ കാവിക്കൊടിയുമായി എത്തി ജയ്ശ്രീറാം മുദ്രാവാക്യം വിളിച്ചത്.
|
നമസ്‌കാരം കഴിഞ്ഞിറങ്ങിയവര്‍ ഇവരെ ചോദ്യം ചെയ്യുകയും കാവിക്കൊടി പിടിച്ച് വാങ്ങി അടിച്ചോടിക്കുകയും ച്യെതു. സംഭവത്തില്‍ പത്തുപേര്‍ക്കെതിരേ കേസെടുത്തു. ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അസര്‍ നിസ്‌കാര സമയത്താണ് ആറംഗ സംഘം കാവിക്കൊടിയുമായി എത്തി മുദ്രാവാക്യം മുഴക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കഴിഞ്ഞ 30 ദിവസമായി പോലീസ് നിരീക്ഷണത്തിലുള്ള സ്ഥലമാണിത്.
ALSO READ: കണ്‍ഫേം ടിക്കറ്റുള്ളവര്‍ക്ക് മാത്രം റെയില്‍വേ സ്റ്റേഷനില്‍ പ്രവേശനം; പുതിയ നിയമം വരുന്നു
പോലീസ് സമീപത്ത് നില്‍ക്കവേയാണ് മുദ്രാവാക്യം വിളി മുഴങ്ങിയത്. പോലീസ് ഇടപെട്ട് കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കി. പത്താന്‍വാഡിക്ക് പുറത്തുള്ളവരാണ് മുദ്രാവാക്യം വിളിച്ച് സംഘര്‍ഷത്തിന് ശ്രമിച്ചതെന്നും ഇവരെന്തിനാണ് ഇവിടെ എത്തിയതെന്നും ദൃക്‌സാക്ഷികള്‍ ചോദിക്കുന്നു.
A clash broke out between two groups in #Mumbai‘s Malad Pathanwadi area on Sunday, according to the police. “The police have filed a case against 8-10 unidentified individuals for inciting religious sentiments,” said DCP Smita Patil. The complaint states that the dispute arose… pic.twitter.com/ZatJkwRowL
— The Hindu (@the_hindu) March 31, 2025
അതേസമയം, ഗുഡിപഡ്വ ഘോഷയാത്ര കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുമ്പോള്‍ കാവിക്കൊടി പിടിച്ചതിന്റെ പേരില്‍ തങ്ങളെ മുളകൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചതായി സംഘപരിവാര പ്രവര്‍ത്തകര്‍ ആരോപിച്ചു.
മതവികാരം ഇളക്കിവിട്ടതിനാണ് ഏതാനും പേര്‍ക്കെതിരേ കേസ് എടുത്തതെന്ന് പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്.





