25
Sep 2025
Sun
25 Sep 2025 Sun
Class-1 Muslim Boy in Haridwar Beaten by Principal, Teacher for Missing a Day; Hand Fractured

റാഞ്ചി: ഉത്തരാഖണ്ഡില്‍ ഒരു ദിവസം മാത്രം ക്ലാസ് നഷ്ടമായതിന് ഏഴ് വയസ്സുള്ള ഒരു മുസ്ലിം ആണ്‍കുട്ടിയെ സ്‌കൂള്‍ പ്രിന്‍സിപ്പലും അധ്യാപികയും ക്രൂരമായി മര്‍ദിച്ചു. വര്‍ഗീയ അവഹേളനവും കുട്ടിക്ക് നേരെ, വിദ്യാര്‍ഥികള്‍ക്ക് മാതക കാട്ടേണ്ട അധ്യാപകര്‍ നടത്തി.
ഹരിദ്വാറിലെ ജാബ്രേര പ്രദേശത്ത് ആലംപൂരിലെ പ്രൈമറി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ആണ് പിന്‍സിപ്പല്‍ രവീന്ദ്ര മര്‍ദിച്ചത്. കുട്ടിയെ നിലത്തേക്ക് തള്ളിയിടുകയും കുട്ടിയുടെ മുഖത്ത് ഷൂ അമര്‍ത്തുകയും ചെയ്തു. അതേസമയം അധ്യാപകന്‍ രാകേഷ് സൈനി വടികൊണ്ട് അടിച്ചതിനാല്‍ കൈ ഒടിഞ്ഞു. കുട്ടിയുടെ പിതാവ് പരാതി നല്‍കിയിട്ടുണ്ട്, ആണ്‍കുട്ടിയുടെ അരയിലും പുറകിലും ആക്രമണത്തിന്റെ പാടുകള്‍ ഉണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മര്‍ദ്ദനത്തിന് ശേഷം, ‘പോകൂ, അല്ലെങ്കില്‍ ഞങ്ങള്‍ നിന്നെ കൊല്ലും’ എന്ന് പറഞ്ഞ് അധ്യാപകര്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പരാമര്‍ശിക്കുന്നു. പരിഭ്രാന്തിയും പരിക്കേറ്റ കുട്ടി സ്‌കൂള്‍ വിട്ടു വീട്ടിലെത്തിയ ശേഷം മതാപിതാക്കളോട് പരാതി പറയുകയായിരുന്നു.

 

View this post on Instagram

 

A post shared by The Observer Post (@theobserverpost)


രണ്ട് അധ്യാപകര്‍ക്കെതിരെയും ഗുരുതരമായ നിയമവകുപ്പുകള്‍ പ്രകാരം കര്‍ശനമായ നിയമനടപടി സ്വീകരിക്കണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. സസ്‌പെന്‍ഷന്‍ മതിയാകില്ലെന്നും, പ്രതിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും, കുറ്റം ചുമത്തണമെന്നും പ്രോസിക്യൂട്ട് ചെയ്യണമെന്നും അവര്‍ പറഞ്ഞു.

സംഭവം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഹരിദ്വാര്‍ പോലീസ്, ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (NCPCR), ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ (NCM) എന്നിവ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ വേഗത്തില്‍ നടപടിയെടുക്കണമെന്ന് അവകാശ പ്രവര്‍ത്തകരും ആവശ്യപ്പെട്ടു.

*നിയമപരമായ ഉത്തരവുകള്‍ പ്രകാരം പ്രായപൂര്‍ത്തിയാകാത്തവരുടെ ഐഡന്റിറ്റി സംരക്ഷിക്കപ്പെടുന്നു.

A seven-year-old Muslim boy was beaten by his school principal and teacher in Haridwar’s Jhabrera area after he missed just one day of class. A*, a Class 1 student of Primary School Alampur, was allegedly thrown to the ground by Principal Ravindra, who pressed his shoe on the child’s face, while teacher Rakesh Saini beat him with a stick so badly that his hand fractured