04
Aug 2024
Mon
04 Aug 2024 Mon
class 3 boy brutally beaten in Ashramam alleging pen theft

പേന മോഷണമാരോപിച്ച് മൂന്നാം ക്ലാസുകാരനെ ആശ്രമത്തിൽ മൂന്നുദിവസം പൂട്ടിയിട്ട് മർദ്ദിച്ചു. കർണാടകയിലെ റായ്ചൂറിലെ രാമകൃഷ്ണ ആശ്രമത്തിലാണ് സംഭവം. തരുൺകുമാർ എന്ന എട്ടുവയസ്സുകാരനാണ് ക്രൂരമർദ്ദനത്തിരയായത്. മർദ്ദനമേറ്റ് കുട്ടിയുടെ കണ്ണ് നീരുവന്ന് വീർത്തിട്ടുണ്ട്. ദേഹമാസകലം പരിക്കുണ്ട്. കുട്ടിയിപ്പോൾ ആശുപത്രിയിൽ ചികിൽസയിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആശ്രമത്തിന്റെ ചുമതലക്കാരനായ വേണു​ഗോപാലും ഇയാളുടെ രണ്ട് സഹായികളും ചേർന്നായിരുന്നു കുട്ടിയെ കൈകാര്യം ചെയ്തത്. മുതിർന്ന രണ്ട് കുട്ടികളും വേണു​ഗോപാലും ചേർന്ന് വിറക് കമ്പ് കൊണ്ട് തന്നെ അടിച്ചെന്നും ഇത് ഒടിഞ്ഞുപോയപ്പോൾ ബാറ്റിനും പിന്നീട് ബെൽറ്റിനും അടിക്കുകയായിരുന്നുവെന്നും തരുൺ കുമാർ വെളിപ്പെടുത്തി. മർദ്ദനത്തിനു ശേഷം സംഘം ശിക്ഷയുടെ ഭാ​ഗമായി കുട്ടിയെ റെയിൽവേ സ്റ്റേഷനിലെത്തിച്ച് ഭിക്ഷയെടുപ്പിക്കുകയും ചെ്യതു.

കൂട്ടുകാരുമൊത്ത് ആശ്രമത്തിൽ കളിക്കുന്നതിനിടെയാണ് തരുൺ കുമാറിനെതിരേ പേന മോഷണ ആരോപണമുയർന്നത്.
സാമ്പത്തികബുദ്ധിമുട്ട് മൂലം തരുണും സഹോദരനെയും ആശ്രമത്തിൽ നിർത്തിയായിരുന്നു കുടുംബം പഠിപ്പിച്ചിരുന്നത്. മക്കളെ കാണാനായി ആശ്രമത്തിലെത്തിയപ്പോഴാണ് മകൻ നേരിട്ട ക്രൂരത അമ്മ അറിയുന്നതും കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുന്നതും. മൂത്ത കുട്ടിയായ അരുണാണ് അമ്മയോട് സഹോദരൻ നേരിട്ട പീഡനം ആദ്യം പറയുന്നത്. അമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

READ ALSO: ആണ്‍കുട്ടിക്ക് ക്രൂരമര്‍ദ്ദനം; ജനനേന്ദ്രിയത്തില്‍ ഇഷ്ടിക കെട്ടിത്തൂക്കി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക