22
Sep 2022
Mon
22 Sep 2022 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് അധികാരമുള്ള ഏക വലിയ സംസ്ഥാനമായ രാജസ്ഥാനില്‍ പ്രതിസന്ധി രൂക്ഷമായതോടെ, അശോക് ഗെലോട്ടിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കാനുള്ള നീക്കത്തില്‍ നിന്ന് ഹൈക്കമാന്‍ഡ് പിന്നോട്ട്. മത്സരിക്കുകയാണെങ്കില്‍ മുഖ്യമന്ത്രി പദവി ഒഴിയാന്‍ ഗെലോട്ടിന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ ഗെലോട്ടിന്റെ പകരക്കാരനായി അദ്ദേഹത്തിന്റെ ബദ്ധവൈരിയായ സച്ചിന്‍ പൈലറ്റിനെ ഹൈക്കമാന്‍ഡ് നിശ്ചയിക്കുകയും ചെയ്തതോടെയാണ് രാജസ്ഥാനില്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഇതോടെ സംസ്ഥാനത്തെ 108 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 92 പേരും സ്പീക്കര്‍ സി.പി ജോഷിക്ക് രാജിക്കത്ത് നല്‍കി. തീരുമാനത്തില്‍ ഗെലോട്ട് പക്ഷം ഉറച്ചതോടെയാണ് അധ്യക്ഷപദവിയിലേക്ക് മറ്റൊരാളെ കണ്ടെത്താന്‍ ആലോചിച്ചത്.

ഗെലോട്ടിന് പകരം മുകള്‍ വാസ്‌നിക്, ദിഗ് വിജയ് സിംഗ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. രാവിലെ നിരീക്ഷകരോട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിന്‍ പൈലറ്റിനെ അംഗീകരിക്കില്ലെന്ന നിലപാട് ഗെലോട്ട് ആവര്‍ത്തിച്ചിരുന്നു. മുഖ്യമന്ത്രി കസേര പാര്‍ട്ടി വിശ്വസ്തര്‍ക്കേ വിട്ടു നല്‍കൂയെന്നും ഗെലോട്ട് ആവര്‍ത്തിച്ചു. 

ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി പ്രശ്‌നം പരിഹരിക്കാന്‍ മുതിര്‍ന്ന നേതാക്കളായ അജയ് മാക്കനെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയുമാണ് ചുമതലപ്പെടുത്തിയത്. ഓരോ എം.എല്‍.എമാരെയും നേരില്‍ കണ്ട് സംസാരിക്കാനാണ് നിര്‍ദേശം നല്‍കിയത്. ഇതുപ്രകാരം എം.എല്‍.എമാരുടെ യോഗം വിളിച്ചെങ്കിലും ഗെഹ്ലോട്ട് പക്ഷത്തുള്ളവര്‍ പങ്കെടുത്തില്ല.

Congress President Election, High command steps back