പട്‌ന: ബാഹിറില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിവരുന്ന വോട്ടര്‍ അധികര്‍ യാത്രയില്‍ സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാഗാന്ധിയുടെ സാന്നിധ്യം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍വച്ചാണ് യാത്രയ്‌ക്കൊപ്പം പ്രിയങ്ക ചേര്‍ന്നത്. ആര്‍ജെഡി നേതാവ് തേജസ്വയാദവും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും യാത്രയില്‍ ഇന്ന് രാഹുലിനെ അനുഗമിച്ചു. പ്രിയങ്കാ ഗാന്ധി സഹോദരന്റെ കൂടെ മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയുംചെയ്തു.
|
ദര്‍ഭംഗ ജില്ലയില്‍ നിന്ന് യാത്ര മുസാഫര്‍പൂരില്‍ പ്രവേശിക്കുമ്പോള്‍ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും യാദവും മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയും അവരെ സ്വാഗതം ചെയ്യാന്‍ ആളുകള്‍ തെരുവിലിറങ്ങുകയും ചെയ്തു.
യാത്രയ്‌ക്കൊപ്പമുള്ള ദൃശ്യം സ്റ്റാലിന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. ‘ടച്ച്‌ഡൌണ്‍ ബീഹാര്‍… ബഹുമാനപ്പെട്ട ലാലു പ്രസാദ് ജിയുടെ നാട് എന്നെ അതിന്റെ കണ്ണുകളില്‍ തീ കൊണ്ട് അഭിവാദ്യം ചെയ്യുന്നു. മോഷ്ടിച്ച ഓരോ വോട്ടും നിറഞ്ഞ മണ്ണ്. എന്റെ സഹോദരന്മാരായ രാഹുല്‍ ഗാന്ധി ജി, തേജസ്വി യാദവ്, സഹോദരി പ്രിയങ്കാ ഗാന്ധി വാദ്ര എന്നിവരോടൊപ്പം വോട്ടര്‍ അധികര്‍ യാത്രയില്‍ പങ്കെടുത്തു.- അദ്ദേഹം എഴുതി.
Priyanka Gandhi, Congress General Secretary, rides pillion with LoP Rahul Gandhi during a motorcycle rally in Voter Adhikar Yatra in Muzaffarpur, Bihar.
— Ravinder Kapur. (@RavinderKapur2) August 27, 2025
ഓഗസ്റ്റ് 17 ന് സസാറാമില്‍ നിന്ന് ആരംഭിച്ച 1,300 കിലോമീറ്റര്‍ യാത്ര സെപ്റ്റംബര്‍ ഒന്നിന് പട്‌നയില്‍ നടക്കുന്ന റാലിയോടെ സമാപിക്കും.
Congress Leader Rahul Gandhi With Priyanka Vadra And RJD’s Tejashwi Yadav Travel On Motorcycles To Engage Public In Bihar’s Voter Rights Yatra. Soon after joining, Stalin in a post on X wrote, “Touchdown Bihar…the land of respected Lalu Prasad Ji greets me with fire in its eyes, the soil heavy with every stolen vote. Joined by my brothers Rahul Gandhi Jee, Tejashwi Yadav and sister Priyanka Gandhi Vadra as the ‘Voter Adhikar Yatra’ turns people’s pain into unstoppable strength.”


