29
Aug 2022
Sat
29 Aug 2022 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്റ്റേഷനിൽ കയറി പൊലീസ് ഉദ്യോ​ഗസ്ഥനെ മർദിച്ചും ഭീഷണിപ്പെടുത്തിയും ഒരു കൂട്ടം യുവാക്കൾ. രാജ്യതലസ്ഥാനമായ ഡൽഹിയിലെ ആനന്ദ് വിഹാർ പൊലീസ് സ്റ്റേഷനിൽ ഈ മാസം മൂന്നിനാണ് സംഭവം. ഇതിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

 

സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളും ബീറ്റ് ഓഫീസറുമായ പ്രകാശ് എന്ന പൊലീസുകാരനെയാണ് അക്രമികൾ മർദിച്ചത്. 20ലേറെ വരുന്ന അക്രമികളാണ് സ്റ്റേഷനകത്തിട്ട് പൊലീസ് ഉ​ദ്യോ​ഗസ്ഥനെ മർദിക്കുന്നതെങ്കിലും ഇത് തടയാനോ ഇദ്ദേഹത്തെ രക്ഷിക്കാനോ മറ്റ് പൊലീസുകാരൊന്നും തയാറായില്ല.

 

പ്രകാശിനെ വളഞ്ഞ് ആക്രോശിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന യുവാക്കളിൽ ചിലർ മർദിക്കുന്നതും കോളറിൽ പിടിച്ച് വലിക്കുന്നതും വീഡിയോയിൽ കാണാം. ഇതിനിടെ ഇവരിൽ പലരും മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്യുന്നുണ്ട്.

 

തന്നെ മർദിക്കരുതെന്നും സ്റ്റേഷനിൽ നിന്ന് പോവണമെന്നും പൊലീസുകാരൻ അക്രമികളോട് അപേക്ഷിച്ചിട്ടും അവരത് ചെവിക്കൊള്ളുന്നില്ല. വീണ്ടും മർദനം തുടർന്നു. പൊലീസ് സ്റ്റേഷൻ ആയിട്ടുപോലും ഈ സമയം മറ്റ് പൊലീസുകാർ ആരും ഇദ്ദേഹത്തെ രക്ഷിക്കാൻ വരാത്തത് വലിയ വിമർശനത്തിന് കാരണമായിട്ടുണ്ട്.

 

സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർ വിഷയത്തിൽ ഇടപെട്ടത്. അതിക്രമത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ ഡിസിപി നിർദേശം നൽകിയിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർ ഉടൻ പിടിയിലാവുമെന്നും അദ്ദേഹം പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക