01
Oct 2025
Fri
01 Oct 2025 Fri
pm shri ldf issue

CPI Kerala PM Shri LDF issue പിഎം ശ്രീ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാതെ കടുത്ത നിലപാട് സ്വീകരിക്കാന്‍ സിപിഐ. മന്ത്രിസഭയില്‍നിന്നു വിട്ടുനില്‍ക്കുന്നത് അടക്കം ആലോചനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒരുമുന്നണി പോകേണ്ട വഴി ഇതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. പറയേണ്ടതെല്ലാം ഇന്നലെ പറഞ്ഞു. മുന്നണിയില്‍ തുടരുന്ന കാര്യം കമ്മിറ്റി തീരുമാനിക്കും. അത് കഴിഞ്ഞ് മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് നടക്കുന്ന സിപിഐ സെക്രട്ടറിയേറ്റ് യോഗത്തില്‍ കടുത്ത നിലപാടിലേക്ക് സിപിഐ കടക്കുമെന്നാണ് സൂചന. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആലോചനയുള്ളതായാണ് വിവരം. പുറത്തുനിന്ന് പിന്തുണ നല്‍കിയാല്‍ മതിയെന്ന നിലപാടിലാണ് നേതാക്കള്‍. സെക്രട്ടറിയേറ്റ് യോഗത്തിന് മുമ്പ് എം വി ഗോവിന്ദന്‍ ബിനോയ് വിശ്വവുമായി ആശയവിനിമയെ നടത്തും.

ALSO READ: ബിജെപിയുടെ ബി ടീം എന്ന് ആക്ഷേപിക്കപ്പെട്ട ഉവൈസിയുടെ പാര്‍ട്ടി പിന്തുണ കോണ്‍ഗ്രസിന്; തെലങ്കാനയിലെ ഈ നയം മാറ്റത്തിന് പിന്നിലെന്ത്?

മന്ത്രിസഭയെ വിശ്വാസത്തില്‍ എടുക്കാത്തത് എന്തെന്ന് സിപിഐ ചോദിച്ചു. സിപിഐയുടെ പോംവഴി കൂട്ടായി അന്വേഷിക്കും. രണ്ടുവട്ടം എതിര്‍പ്പ് വന്നിട്ടും മാറ്റിവെച്ച പദ്ധതിയില്‍ മന്ത്രിസഭയില്‍ കാര്യങ്ങള്‍ പറയാതെ എന്തിനാണ് വിദ്യാഭ്യാസ മന്ത്രി ഒപ്പുവെച്ചതെന്നും സിപിഐ ചോദിച്ചു. കൂടിയാലോചന ഇല്ലാത്ത നടപടി മുന്നണി മര്യാദകളുടെ ലംഘനമെന്നാണ് സിപിഐയുടെ വിലയിരുത്തല്‍. കൂടിയാലോചന പോലും നടത്താതെ എന്ത് മുന്നണി സംവിധാനം എന്നതാണ് സിപിഐയുടെ ചോദ്യം.

മുന്നണി വിട്ടുപോകാതെ മന്ത്രിമാര്‍ ക്യാബിനറ്റ് യോഗത്തില്‍ നിന്ന് ഒഴിവായി നില്‍ക്കുന്ന നടപടിയും ആലോചനയിലുണ്ട്. കാനം രാജേന്ദ്രന്‍ സംസ്ഥാന സെക്രട്ടറി ആയിരുന്നപ്പോള്‍ തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ സമാനമായ നിലപാട് സിപിഐ സ്വീകരിച്ചിരുന്നു. ക്യാബിനറ്റില്‍നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടു നിന്നതിനെ തുടര്‍ന്നാണ് തോമസ് ചാണ്ടിയുടെ രാജിക്കു വഴിയൊരുക്കിയത്.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉള്‍പ്പെടെ നേതാക്കളെല്ലാം കടുത്ത അമര്‍ഷത്തിലാണ്. സമൂഹത്തിനു മുന്നില്‍ അപമാനിക്കപ്പെട്ട് മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും മന്ത്രിമാരെ പിന്‍വലിക്കണമെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യമുന്നിയിക്കുന്നുണ്ട്. പിഎം ശ്രീക്കെതിരെ മന്ത്രിസഭാ യോഗത്തില്‍ കൃത്യമായ എതിര്‍പ്പ് അറിയിച്ചിട്ടും പുച്ഛിച്ചു തള്ളിയ സാഹചര്യത്തില്‍ എന്തിനാണ് അവഗണന സഹിച്ച് മന്ത്രിസഭയില്‍ തുടരുന്നതെന്ന ചോദ്യമാണ് ഇവര്‍ ഉയര്‍ത്തുന്നത്.

അതിനിടെ, വിഷയത്തിലുള്ള അതൃപ്തി ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി.രാജയ്ക്കു കത്തയയ്ക്കും. സിപിഎം ദേശീയ നേതൃത്വവുമായി ബന്ധപ്പെട്ട് പ്രശ്നത്തിനു പരിഹാരം കാണണമെന്നാണ് സംസ്ഥാന നേതൃത്വം ആവശ്യപ്പെടുക. വിഷയം കേരളത്തില്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിക്കും. അതേസമയം, ഇന്ന് വൈകിട്ട് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പിഎം ശ്രീ ഒപ്പിടാനുണ്ടായ സാഹചര്യം വിശദീകരിക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക