മലപ്പുറം: ബിജെപിയും സിപിഐഎമ്മും മത്സരബുദ്ധിയോടെ വര്‍ഗീയ കാര്‍ഡ് ഇറക്കി ജനമനസ്സുകളില്‍ ചേരിതിരിവുകള്‍ സൃഷ്ടിക്കുവാനും അതുവഴി രാഷ്ട്രീയ നേട്ടം കൊയ്യുവാനും ശ്രമിക്കുകയാണെന്ന് മുസ് ലിം ലീഗ് ദേശീയ ജന സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മലപ്പുറം ജില്ലാ മുസ് ലിം ലീഗ് വാര്‍ഷിക കൗണ്‍സില്‍ മീറ്റ് കോട്ടയ്ക്കലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
|
വടകരയില്‍ സിപിഐഎം നടത്തിയ കാഫിര്‍ പ്രയോഗവും രാജ്യവ്യാപകമായി ബിജെപി നടത്തുന്ന ന്യൂനപക്ഷ വിരുദ്ധ പ്രചാരണവും ഒരേ ലക്ഷ്യം വച്ചുകൊണ്ട് തന്നെയാണെന്ന്
അദ്ദേഹം പറഞ്ഞു. മതേതര മനസ്സുകള്‍ ഇത്തരം ഹീനമായ പ്രവര്‍ത്തികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കും എന്നതിന്റെ തെളിവാണ് വടകരയിലെ യുഡിഎഫിന്റെ മിന്നും വിജയമെന്നും അയോധ്യയിലെ ബിജെപിയുടെ ദയനീയ തോല്‍വിയൊന്നും അദ്ദേഹം സൂചിപ്പിച്ചു.
പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഡോ എംപി അബ്ദുസ്സമദ് സമദാനി എംപി, മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എംസി മായിന്‍ ഹാജി, സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം പ്രസംഗിച്ചു. പി അബ്ദുല്‍ഹമീദ് എംഎല്‍എ സ്വാഗതം പറഞ്ഞു. ഉമ്മര്‍ അറക്കല്‍ പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചു. അഷ്‌റഫ് കോക്കൂര്‍ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. കെ എം അബ്ദുല്‍ ഗഫൂര്‍ നന്ദി പറഞ്ഞു.
സംസ്ഥാന ജന സെക്രട്ടറി പി എം എ സലാം, സെക്രട്ടറിയേറ്റ് മെമ്പര്‍ കെ പി എ മജീദ് എംഎല്‍എ, ഭാരവാഹികളായ കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ, അബ്ദുറഹ്‌മാന്‍ രണ്ടത്താണി, സിപി സെയ്തലവി, അഡ്വ യുഎഇയില്‍ ലത്തീഫ് എംഎല്‍എ, മഞ്ഞളാംകുഴി അലി എംഎല്‍എ, ടിവി ഇബ്രാഹിം എംഎല്‍എ, നജീബ് കാന്തപുരം എംഎല്‍എ, പി ഉബൈദുള്ള എംഎല്‍എ, കുറുക്കോളി മൊയ്തീന്‍ എംഎല്‍എ, ജില്ലാ ഭാരവാഹികളായ പി എസ് എച്ച് തങ്ങള്‍ എം എ ഖാദര്‍ ഇസ്മായില്‍ മൂത്തേടം കുഞ്ഞാപ്പു ഹാജി പി എം എ സമീര്‍ സലിം കുരുവമ്പലം ഇബ്രാഹിം മുധൂര്‍ അന്‍വര്‍ മുള്ളമ്പാറ പി സൈതലവി മാസ്റ്റര്‍ വല്ലാഞ്ചിറ മുഹമ്മദാലി കെ ടി അഷ്‌റഫ് താമരത്ത് ഉസ്മാന്‍ അഡ്വ പി പി ഹാരിഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.





