26
Jun 2024
Wed
26 Jun 2024 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ പാർട്ടി നേരിട്ട കനത്ത തോൽവി വിലയിരുത്താൻ CPM. ഇതിനായി സിപിഎം നേതൃ യോഗം വിളിച്ചു. തുടർച്ചയായ രണ്ടാം തവണയും കേരളത്തിൽ ഒരു സീറ്റ് മാത്രം നേടിയ പശ്ചാത്തലത്തിൽ വിശദമായ ചർച്ചകൾക്കായി അഞ്ച് ദിവസത്തെ നേതൃയോഗം ചേരും. ഈ മാസം 16, 17 തീയതികളിലായി സംസ്ഥാന സെക്രട്ടേറിയറ്റ്, 18,19,20 തീയതികളിലായി സംസ്ഥാന സമിതി യോഗം എന്നിവയാണ് നടക്കുക. ഇതിന് മുന്നോടിയായി വെള്ളിയാഴ്ച ചേരുന്ന സെക്രട്ടേറിയറ്റില്‍ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച പ്രാഥമിക വിലയിരുത്തല്‍ നടക്കും. തെരഞ്ഞെടുപ്പിലെ കനത്ത തോൽവി പരിശോധിക്കാൻ സിപിഐഎം സംസ്ഥാന നേതൃത്വം ഇന്ന് യോഗം ചേരുന്നുണ്ട്. അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് പരാജയപ്പെട്ടു എന്നാകും വിലയിരുത്തുക.

ജില്ലകളിൽ നിന്നും മണ്ഡലങ്ങളിൽ നിന്നുമുള്ള വോട്ട് കണക്കുകളും റിപ്പോർട്ടും യോഗത്തിൽ വിലയിരുത്തും. ഇതിന് അനുസരിച്ച് അവലോകന റിപ്പോർട്ട് തയാറാക്കും. ഇത് സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ച് വിശദമായി ചർച്ച ചെയ്യുന്നത് ആണ് രീതി. സർക്കാർ തിരുത്തേണ്ടത് ഉണ്ടെങ്കിൽ തിരുത്തുമെന്നും സ്ഥാനാർഥി നിർണയം, പ്രചരണം അടക്കമുള്ള എല്ലാ കാര്യങ്ങളും പാർട്ടി പരിശോധിക്കുമെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാഷ് ഇന്നലെ അറിയിച്ചിരുന്നു.

ഇന്നലെ പുറത്ത് വന്ന തെരഞ്ഞെടുപ്പ് ഫലത്തിൽ കേരളത്തിൽ ആലത്തൂർ മാത്രം ആണ് ജയിക്കാൻ കഴിഞ്ഞത്.