27
Apr 2024
Mon
27 Apr 2024 Mon
ep jayarajan

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനുമായി ബന്ധപ്പട്ട വിവാദം യോഗത്തില്‍ പ്രധാന ചര്‍ച്ചയാവും. ( CPM state secretariate meeting today will discuss EP Jayarajan issue )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യോഗത്തില്‍ പങ്കെടുക്കുന്നതിനായി ജയരാജന്‍ ഇന്ന് രാവിലെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. കേന്ദ്ര കമ്മിറ്റി അംഗമായതിനാല്‍ സെക്രട്ടറിയേറ്റിന് ഇ പിയ്‌ക്കെതിരെ നടപടി എടുക്കാനാവില്ല. എന്നാല്‍ സംസ്ഥാന കമ്മിറ്റിക്കു ശുപാര്‍ശ ചെയ്യാം.

ബി.ജെ.പി ബന്ധത്തിന്റെ പേരില്‍ ഇടത് മുന്നണിക്കുള്ളില്‍ കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ജയരാജനെതിരേ സി.പി.ഐയും രംഗത്തെത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് മറ്റ് പാര്‍ട്ടിക്കാരെ വലവീശിപിടിക്കാന്‍ നടക്കുന്ന ജാവഡേക്കറെ അധികാര ദല്ലാളായ നന്ദകുമാറിനൊപ്പം കണ്ടത് ഗുരുതര തെറ്റാണെന്നാണ് സിപിഐയുടെ പ്രതികരണം. ഒരു വര്‍ഷം മുന്‍പ് നടന്ന കൂടിക്കാഴ്ച പാര്‍ട്ടിയെ അറിയിക്കാതിരുന്ന ശേഷം വോട്ടെടുപ്പിന്റെ അന്ന് രാവിലെ വെളിപ്പെടുത്തയതും സംശയകരമെന്നാണ് സി.പി.ഐ നിലപാട്.

എന്നാല്‍ വോട്ടെടുപ്പ് ദിവസത്തെ ആദ്യ പ്രതികരണത്തിന് ശേഷം സി.പി.എം നേതാക്കളാരും വിവാദത്തേക്കുറിച്ച് മിണ്ടിയിട്ടില്ല. എം.വി.ഗോവിന്ദന്‍ ഇന്നും ഒഴിഞ്ഞുമാറി. എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരുന്നതില്‍ മുന്നണിക്ക് പുറമേ പാര്‍ട്ടിയിലും എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.