29
Dec 2024
Fri
29 Dec 2024 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബംഗളൂരു: കർണാടകയിൽ വനിതാ മന്ത്രിയെ അധിക്ഷേപിച്ച കേസിൽ മുതിർന്ന ബിജെപി നേതാവ് അറസ്റ്റിൽ. ബിജെപി എംഎൽസിയും പാർട്ടി മുൻ ദേശീയ ജനറൽ സെക്രട്ടറിയുമായ സി.ടി രവിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറുടെ പരാതിയിലാണ് നടപടി. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റമാണ് രവിക്കു മേൽ പോലിസ് ചുമത്തിയിട്ടുള്ളത്.

കര്‍ണാടക നിയമസഭയുടെ നടപ്പ് സമ്മേളനത്തിനിടെയാണ് അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്. അമിത് ഷായുടെ അംബേദ്കര്‍ വിരുദ്ധ പരാമര്‍ശത്തില്‍ കര്‍ണാടക നിയമസഭയില്‍ ഇന്നലെ കോൺഗ്രസ് പ്രതിഷേധം തുടരുന്നതിനിടെ സിടി രവി ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയാണെന്ന് ആക്ഷേപിച്ചിരുന്നു. ഇതിനെ എതിർത്ത ലക്ഷ്മി ഹെബ്ബാൾക്കർ, രവിയെ കൊലയാളിയെന്നു വിളിച്ചു. നേരത്തേ രവിയുടെ കാർ ഇടിച്ച് 2 പേർ മരിച്ച സംഭവത്തെ പരാമർശിച്ചു ആയിരുന്നൂ ലക്ഷ്മിയുടെ പരാമർശം.

ഇതിൽ പ്രകോപിതനായ രവി മന്ത്രിയെ sex worker എന്ന് വിളിക്കുകയായിരുന്നു. സംഭവം വലിയ വിവാദം ആയി. ലക്ഷ്മി ഹെബ്ബാൾക്കറുടെ അനുയായികൾ നിയമസഭാ മന്ദിരത്തിലേക്കു കടന്നുകയറി സി.ടി.രവിയെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരെത്തി ആണ് കോൺഗ്രസ് പ്രവർത്തകരെ മാറ്റിയത്. കർണാടക നിയമസഭാ മന്ദിരം ആയ വിധാൻ സൗധയ്ക്കു പുറത്തു പാർക്ക് ചെയ്തിരുന്ന രവിയുടെ കാറും പ്രതിഷേധക്കാർ അടിച്ചുതകർത്തു. സംഭവത്തില്‍ വലക്ഷ്മി ഹെബ്ബാള്‍ സ്പീക്കര്‍ക്കും പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെ ആണ് രവിയെ അറസ്റ്റ് ചെയ്തത്.

BJP leader CT Ravi arrested for derogatory remarks on Karnataka minister Laxmi Hebbalkar