17
Mar 2025
Sat
17 Mar 2025 Sat
Myanmar earthquake

നീപെഡോ: മ്യാന്‍മറിനേയും അയല്‍രാജ്യമായ തായ്ലന്‍ഡിനേയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍ മരണം 150 കവിഞ്ഞു. (Death toll in Myanmar earthquake rises to 150; 117 missing ) മ്യാന്‍മറില്‍ പ്രാദേശിക സമയം വെള്ളിയാഴ്ച 12.50 ഓടെയാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയില്‍ 7.7 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 144 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. എന്നാല്‍, മരണം ഇതിനേക്കാള്‍ കൂടുതലാണെന്നാണ് അനൗദ്യോഗിക റിപോര്‍ട്ടുകള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

732 പേര്‍ക്ക് പരിക്കേറ്റു. ഇതിന് പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും ഉണ്ടായി.

യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്ക് പ്രകാരം മാന്റ്ലെയില്‍ നിന്ന് 17.2 കിലോമീറ്റര്‍ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തില്‍ മ്യാന്‍മറില്‍ നിരവധി കെട്ടിടങ്ങളും ആശുപത്രികളും തകര്‍ന്നുവീണു.

മണ്ടാലെ നഗരത്തില്‍ ഒരു പള്ളി തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. നിരവധി പേര്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ALSO READ: മാസപ്പിറവി: സൗദി അറേബ്യ കാണാത്ത നിലാവ് കണ്ടെന്ന് പറയുന്നുണ്ടോ?

അയല്‍രാജ്യമായ തായ്ലന്‍ഡിലും പ്രകമ്പനം അനുഭവപ്പെട്ടു. തലസ്ഥാനമായ ബാങ്കോക്കില്‍ നിരവധി കെട്ടിടങ്ങള്‍ തകന്നുവീണു. ബാങ്കോക്കില്‍ കെട്ടിടത്തിനടിയില്‍പ്പെട്ട് എട്ടോളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

117 പേരെ കാണാതായിട്ടുണ്ട്. ബാങ്കോക്കിലും മ്യാന്‍മറിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് സ്ഥിതി സങ്കീര്‍ണമാണെന്ന് മ്യാന്‍മര്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളോട് അദ്ദേഹം സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

മ്യാന്‍മറിലെ ഭൂചലനത്തെ തുടര്‍ന്ന് ഇന്ത്യക്കാരെ സഹായിക്കാനായി തായ്ലന്‍ഡിലെ ഇന്ത്യന്‍ എംബസി നമ്പറുകള്‍ പ്രസിദ്ധീകരിച്ചു. അത്യാവശ്യഘട്ടങ്ങളില്‍ +66618819218 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു.

ദുരിതബാധിതര്‍ക്ക് എല്ലാവിധ സഹായങ്ങള്‍ നല്‍കാനും ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ അറിയിച്ചു.