25
Jan 2025
Tue
25 Jan 2025 Tue
Delhi election heats up; date to be announced at noon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ഒരു വ്യാഴവട്ടത്തിലേറെയായി ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന ഡല്‍ഹിയില്‍ അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തില്‍ വീണ്ടും പാര്‍ട്ടി അധികാരത്തിലേറുമോ? നേരത്തെ തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കി പ്രചാരണം നടത്തിവരുന്നതിനിടെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.

70 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മുഴുവന്‍ സീറ്റുകളിലേക്കും നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 29 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപിയും 48 സ്ഥാനാര്‍ത്ഥികളുടെ പട്ടിക കോണ്‍ഗ്രസും പുറത്തു വിട്ടിട്ടുണ്ട്.

ബി.ജെ.പിയും ചില മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന് ഇതുവരെസ്ഥാനാര്‍ഥികളെ തീരുമാനിക്കാനായിട്ടില്ല. എങ്കിലും കോണ്‍ഗ്രസ് പ്രചാരണത്തില്‍ സജീവമാണ്.

ദേശീയതലത്തില്‍ എ.എ.പി ഇന്‍ഡ്യാ മുന്നണിയുടെ ഭാഗം ആണെങ്കിലും ഡല്‍ഹിയില്‍ കോണ്‍ഗ്രസും എ.എ.പിയും വെവ്വേറെയാണ് മത്സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 70ല്‍ 63ലും എ.എ.പിയാണ് ജയിച്ചത്. ഏഴിടത്ത് ബിജെപി ജയിച്ചപ്പോള്‍ തുടര്‍ച്ചയായി കോണ്‍ഗ്രസിന് ഡല്‍ഹി നിയമസഭയിലേക്ക് ഒരാളെയും ജയിപ്പിക്കാനും കഴിഞ്ഞിട്ടില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനോടകം രണ്ടു പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. കെജരിവാളിനെ ദുരന്തമെന്ന് ആവര്‍ത്തിച്ച പ്രധാനമന്ത്രിക്ക് വികസന പദ്ധതികള്‍ നിരത്തിയാണ് കെജരിവാള്‍ മറുപടി നല്‍കിയത്.

Delhi election heats up; date to be announced at noon