ടിപ്പ് നല്‍കിയത് കുറഞ്ഞുപോയതില്‍ പ്രകോപിതനായ പിസ്സ ഡെലിവറി ജീവനക്കാരി ഗര്‍ഭിണിയെ കുത്തിവീഴ്ത്തി. 14 തവണയാണ് അക്രമി ഗര്‍ഭിണിയെ കുത്തിയത്. യുഎസിലെ ഫ്‌ളോറിഡയിലാണ് സംഭവം. 22കാരിയായ ബ്രയാന്ന അല്‍വെലോയാണ് ആക്രമണം നടത്തിയത്.
|
ഹോട്ടലില്‍ പിറന്നാളാഘോഷം സംഘടിപ്പിച്ച കുടുംബം ഓര്‍ഡര്‍ ചെയ്ത പിസ്സ വിതരണം ചെയ്യാനെത്തിയപ്പോള്‍ ബ്രയാന്നയ്ക്ക് 2 ഡോളറാണ് ടിപ്പ് ലഭിച്ചത്. ഇവിടെ നിന്ന് മടങ്ങിപ്പോയ യുവതി മറ്റൊരാളുമായി ഹോട്ടല്‍ മുറിയിലേക്ക് മടങ്ങിമരികയും കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് ഗര്‍ഭിണിയെ കുത്തുകയായിരുന്നു. ഈ സമയം അക്രമിക്കൊപ്പമുണ്ടായിരുന്ന യുവാവ് തോക്കുചൂണ്ടി കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഗര്‍ഭിണിയും അഞ്ചുവയസ്സുകാരിയായ മകളും ആണ്‍സുഹൃത്തുമാണ് ആക്രമണസമയം മുറിയിലുണ്ടായിരുന്നത്. കുഞ്ഞിനെ ആക്രമിക്കാനുള്ള ശ്രമം ചെറുത്തതാണ് ഗര്‍ഭിണിക്ക് ഏറെ കുത്തുകളേല്‍ക്കാന്‍ കാരണമായതെന്ന് പോലീസ് പറഞ്ഞു. ആക്രമണശേഷം മുറിയില്‍ നിന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ അക്രമി എടുത്തുകൊണ്ടുപോവുകയും ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ നില മെച്ചപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ബ്രയന്നയെ അറസ്റ്റ് ചെയ്തതായും കൂട്ടാളിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.


