മലപ്പുറം: സമസ്തയിലെ ഒരു വിഭാഗം നേതാക്കളും മുസ്ലിം ലീഗും തമ്മില്‍ ഉടലെടുത്ത ഭിന്നത പരിഹരിക്കുന്നതിന് നാളെ ചര്‍ച്ച. (Discussions to settle the Samastha-League dispute tomorrow; Both factions will be brought together) ലീഗ് അനുകൂല, വിരുദ്ധ ചേരികളുടെ തര്‍ക്കം അവസാനിപ്പിക്കുകയാണ് ലക്ഷ്യം. ഇരു വിഭാഗത്തെയും ഒരുമിച്ചിരുത്തിയാവും ചര്‍ച്ച നടത്തുക. ലീഗ്-സമസ്ത നേതാക്കള്‍ പങ്കെടുക്കും.
|
ഇരു വിഭാഗങ്ങള്‍ തമ്മില്‍ വലിയ ഭിന്നതയ്ക്കിടയാക്കിയ സുപ്രഭാതം, സിഐസി വിഷയങ്ങള്‍ ചര്‍ച്ചയാവും. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം, സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം എന്നിവരുടെ പ്രസ്താവനകളും വിശകലനം ചെയ്യും.
സമസ്തയില്‍ ലീഗ് അനുകൂല-വിരുദ്ധ ചേരികളുടെ തര്‍ക്കം രൂക്ഷവുകയും ഇരു സംഘടനകളുടെയും വേദികളില്‍ പരസ്യമായി വിഴുപ്പലക്കുന്നതിലേക്ക് കാര്യങ്ങളെത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് ചര്‍ച്ച.
പ്രശ്‌നപരിഹാരത്തിനായി ഇരുവിഭാഗത്തെയും സമസ്ത നേതൃത്വം ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. അടുത്ത മുശാവറ യോഗത്തിന് മുമ്പായി പരിഹാരം കാണാനായിരുന്നു നേതൃത്വത്തിന്റെ നീക്കം. നിലവിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും നേതൃത്വം ഉറപ്പ് നല്‍കിയിരുന്നു.





