കൊളംബോ: ശ്രീലങ്കയിൽ ഇടതുപാർട്ടി അധികാരത്തിലേക്ക്. ഇന്നലെ നടന്ന
|
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ രാജ്യത്തെ ഇടതു നേതാവ് അനുര കുമാര ദിസനായകെ ഏറെ മുന്നിൽ.
ഇടതുപക്ഷ പാർട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ് ദിസനായകെ. അന്തിമഫലം വൈകാതെ പുറത്തുവിടും.
ഇടക്കാല പ്രസിഡന്റ് റനിൽ വിക്രമസിംഗെ മൂന്നാം സ്ഥാനത്താണ്.
10 ലക്ഷം വോട്ടുകൾ എണ്ണിയപ്പോൾ 53 ശതമാനം വോട്ടുകൾ ആണ് അനുര കുമാര നേടിയത്. പ്രതിപക്ഷ നേതാവ് സജിത് പ്രേംദാസയാണ് 22 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്തുള്ളത്. നാഷനൽ പീപ്പിൾസ് പവർ മുന്നണിയുടെ ഭാഗമായാണ് അനുര കുമാര ദിസനായകെയുടെ ജനതാ വിമുക്തി പെരമുന പാർട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ഇന്നലെ നടന്ന വോട്ടെടുപ്പിൽ 75 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
2022 മുതൽ ദ്വീപ് രാഷ്ട്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇതിനിടയിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. 2022ൽ ആയിരക്കണക്കിന് പേർ കൊളംബോയിൽ തെരുവിലിറങ്ങുകയും പ്രസിഡന്റിന്റെ വസതി കീഴടക്കുകയും ചെയ്തു. ഇതേതുടർന്ന് പ്രസിഡന്റ് ഗോട്ടബായ രാജപക്സ രാജിവെക്കുകയുണ്ടായി.
കടക്കണിയിൽനിന്ന് മോചിപ്പിച്ച് ശ്രീ ലങ്കയുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുക എന്ന വലിയ വെല്ലുവിളിയാണ് പുതിയ പ്രസിഡന്റിനെ കാത്തിരിക്കുന്നത്.
Dissanayake on way to become Sri Lankan President


