25
Dec 2024
Tue
25 Dec 2024 Tue

ന്യൂഡല്‍ഹി: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കായി നാടണഞ്ഞാല്‍ പോക്കറ്റ് കീറുന്ന അവസ്ഥയിലേക്ക് ആഭ്യന്തര വിമാന നിരക്ക് മൂന്നിരട്ടിയായി വര്‍ധിപ്പിച്ച് വിമാനക്കമ്പനികള്‍. ജനുവരി ആറു വരെ മൂന്നിരട്ടിയാണ് വിമാന കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. അവധിക്ക് കേരളത്തിലേക്ക് വരാനൊരുങ്ങുന്ന മലയാളികള്‍ക്ക് കനത്ത തിരിച്ചടിയാണ് ആഭ്യന്തര വിമാന നിരക്ക് വര്‍ധന.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന നിരക്ക് ഇപ്പോള്‍ 22,000 മുതല്‍ 29,000 വരെയാണ്. 22,000 രൂപയില്‍ താഴെ നേരിട്ടുള്ള സര്‍വീസില്ല. പുലര്‍ച്ചെയുള്ള ഒന്നോ രണ്ടോ വിമാനങ്ങള്‍ മാത്രമാണ് 22,000 രൂപക്ക് ലഭിക്കുക. മറ്റ് സമയങ്ങളില്‍ എല്ലാം 29000 രൂപ വരെയുള്ള നിരക്ക് ആണ് വരുന്നത്. പൊതുവേ നാലായിരത്തിനും അയ്യായിരത്തിനും പോലും കിട്ടുന്ന സര്‍വിസ് ആണിത്. ചെന്നൈയോ ബെംഗളൂരുവോ വഴി പോകാനും കുറഞ്ഞത് 16,000 രൂപയാകും. 20,000 രൂപ മുതലാണ് ജനുവരിയില്‍ കൊച്ചിയില്‍ നിന്ന് ഡല്‍ഹിക്ക് നേരിട്ടുള്ള വിമാന നിരക്കുകള്‍.

വിമാനട്ടിക്കറ്റ് നിരക്കും വര്‍ധിപ്പിച്ചതോടെ കേരളത്തിലേക്കുള്ള ട്രെയിനുകളില്‍ പോകാന്‍ ടിക്കറ്റില്ലാതായതോടെ നാട്ടിലേക്ക് വരാനിരിക്കുന്ന മലയാളികള്‍ക്ക് യാത്ര ബുദ്ധിമുട്ടിലാകും. ദിവസേന കേരളത്തിലേക്കു സര്‍വീസ് നടത്തുന്ന കേരള, മംഗള- ലക്ഷദ്വീപ് എക്‌സ്പ്രസ് ട്രെയിനുകളില്‍ ടിക്കറ്റുകള്‍ വെയ്റ്റ് ലിസ്റ്റിലാണ്. ഡിസംബര്‍ 15നു ശേഷം തേഡ്, സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകളും കിട്ടാനില്ല. രാജധാനി എക്‌സ്പ്രസ് പോലുള്ള പ്രീമിയം ട്രെയിനുകളില്‍ ഫെല്കിസിബള്‍ റേറ്റ് ആകുമെങ്കിലും അതിലും ടിക്കറ്റ് ഒഴിവുകളില്ല.

Domestic flight fares tripled ahead of Christmas