22
Aug 2025
Sun
22 Aug 2025 Sun
dowry harassment

സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ത്വലാഖ് ചൊല്ലിയതായി പരാതി. കാസര്‍കോട് ബദിയടുക്ക ബെളിഞ്ചം ജുമാ മസ്ജിദ് ഇമാം ആയിരുന്ന ഇബ്രാഹിം ബാദുഷക്കെതിരെയാണ് യുവതി രംഗത്തെത്തിയത്. ഗര്‍ഭിണി ആയിരിക്കുമ്പോള്‍ പോലും ബന്ധുക്കളുടെ മുന്നിലിട്ട് അടിച്ചെന്നും, പിഞ്ച് കുട്ടിക്ക് ഉള്‍പ്പെടെ മര്‍ദ്ദനമേറ്റെന്നും യുവതി ചാനലിനോട് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്വര്‍ണം കുറഞ്ഞതിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍ത്താവിന്റെ ഉമ്മയും സ്ഥിരമായി വഴക്കുണ്ടാക്കിയിരുന്നു. ഗര്‍ഭിണിയായിരിക്കെ നിലത്തിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്തതായി യുവതി ആരോപിക്കുന്നു.

ALSO READ: ഇന്ന് സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ വെളിച്ചെണ്ണ കുറഞ്ഞ നിരക്കില്‍ ലഭിക്കും

ഏഴാംമാസത്തെ ചടങ്ങ് കഴിഞ്ഞപ്പോള്‍ ത്വലാഖ് ചൊല്ലി വീട്ടില്‍ കൊണ്ടാക്കി. കുഞ്ഞിന്റെ ജനനശേഷം 40 ദിവസത്തോളം തിരിഞ്ഞുനോക്കിയില്ല.

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കുഞ്ഞിനെ കയ്യിലെടുത്ത് നില്‍ക്കുമ്പോള്‍ പോലും മര്‍ദ്ദിക്കുകയും ചെയ്തു. ”സൈക്കോ പോലെയാണ് അയാള്‍. ഇടക്ക് നല്ല നിലയിലുണ്ടാവും. പെട്ടെന്ന് സ്വഭാവം മാറും. നേരത്തേ ഒരു അഫയര്‍ ഉണ്ടായിരുന്നു. അതിന്റെ മോശമായ ഫോട്ടോ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു. അതിന്റെ പേരില്‍ ക്രൂരമായി മര്‍ദ്ദിച്ചു”- യുവതി പറഞ്ഞു.

നിലവില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും യുവതി അറിയിച്ചു.