
പേരാമ്പ്ര പോലുള്ള ഗ്രാമീണ മേഖലയില്‍ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വച്ച് അസറ്റ് പേരാമ്പ്ര നടത്തുന്ന നൂതന പ്രവര്‍ത്തനങ്ങള്‍ അത്യന്തം ശ്ലാഘനീയവും മാതൃകാപരവും ആണെന്ന്ഡോക്ടര്‍ ശശി തരൂര്‍എം പി. അസറ്റ് അധ്യാപക പുരസ്‌കാര സമര്‍പ്പണത്തോടനുബന്ധിച്ച് പേരാമ്പ്ര കമ്മ്യൂണിറ്റി ഹാളില്‍ നടന്ന എജ്യുക്കേഷനല്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
![]() |
|
ജനപ്രതിനിധി എന്ന നിലയില്‍ നൂറുകണക്കിന്വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചതാന്‍ ആദ്യമായാണു നാനാ തുറകളില്‍ സ്ത്യുത്യര്‍ഹമായ സേവനം നടത്തുന്നപ്രതിഭാ ശാലികളായ മികച്ച അധ്യാപകര്‍ക്കും ഭിന്നശേഷി പുനധിവാസ പ്രവര്‍ത്തകര്‍ക്കും സ്‌കൂള്‍ പി ടി എയ്ക്കും അഭിമാന പൂര്‍വ്വം അവാര്‍ഡ് വിതരണം നടത്തുന്നതെന്നും തരൂര്‍ പറഞ്ഞു
ദേശീയ ശ്രദ്ധ നേടിയ പ്രഗല്‍ഭരെ ഗ്രാമീണര്‍ക്ക് പരിചയപ്പെടുത്തിയും വിവിധ മല്‍സര പരീക്ഷകള്‍ക്ക് വിദ്യാര്‍ഥികളെ പരിശീലിപ്പിച്ചും സ്‌കൂള്‍ ലൈബ്രറികള്‍ക്കു പുസ്തകങ്ങള്‍ സൗജന്യമായി വിതരണം ചെയ്തും നിര്‍ധനര്‍ക്ക് സ്‌കോളര്‍ഷിപ് ഏര്‍പ്പെടുത്തിയും കര്‍മരംഗത്ത് ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കുന്നഅസറ്റ് പേരാമ്പ്രക്ക് തന്റെ സര്‍വ്വവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ലോകത്ത് എന്ത് ചിന്തിക്കണമെന്നല്ല എങ്ങിനെ ചിന്തിക്കണമെന്നതാണ് അധ്യപകര്‍ കുട്ടികളെ പഠിപ്പിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.മനുഷ്യന്റെ ആത്മധൈര്യത്തേയും മനോധൈര്യത്തേയും മറികടക്കാന്‍ ഒരു ശാസ്ത്ര – സാങ്കേതിക വിദ്യയ്ക്കും കഴിയില്ലെന്ന് അസറ്റ് അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ എം കെ മുനീര്‍ എം എല്‍ എ ആമുഖപ്രഭാഷണത്തില്‍ പറഞ്ഞു .
സെഡ് എ അഷ്‌റഫ്, ഡോ ഇസ്മായില്‍ മരുതേരി, വിമീഷ് മണിയൂര്‍, ജി രവി , കെ എം മുഹമ്മദ് , വി സി ഷാജി, എന്‍ പി എ കബീര്‍ മിനി ചന്ദ്രന്‍, പി ബിന്ദു, വി എം അഷ്‌റഫ് രജനി തോമസ്, ബിന്ദു ജോസഫ്, വിലങ്ങില്‍ ഹമീദ്, പി പി റഷീദ് എന്നീ അധ്യാപകര്‍ക്കാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.
മേപ്പയ്യൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ജി എം എല്‍ പി സ്‌കൂള്‍ ആവള എന്നീ വിദ്യാലയങ്ങള്‍ക്ക് മികച്ച വിദ്യാലയങ്ങള്‍ക്കുഉള പുരസ്‌കാരവും വിതരണം ചെയ്തു. അസറ്റ് ചെയര്‍മാന്‍ സി എച്ച് ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. മുന്‍ കേരള ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ടി സലിം ബാലചന്ദ്രന്‍ പാറച്ചോട്ടില്‍, നസീര്‍ നൊച്ചാട്, ചിത്ര രാജന്‍, വി ബി രാജേഷ്, യു സി ഹനീഫ എന്നിവര്‍ പ്രസംഗിച്ചു. ആദ്യമായി പേരാമ്പ്രയില്‍ എത്തിയ ഡോ ശശി തരൂര്‍ എം പി യ്ക്ക് പേരാമ്പ്രയുടെ അസറ്റ് എഡ്യുക്കേഷന്‍ കോണ്‍ക്ലേവില്‍ ചെയര്‍മാന്‍ സി എച്ച് ഇബ്രാഹിം കുട്ടി സമര്‍പ്പിക്കുന്നു.