ദുബൈ: യൂറോപ്പിലും മറ്റും ആയിരങ്ങളെ ഇസ്ലാമിലേക്ക് ആകര്‍ഷിച്ച ഗസക്കാരുടെ ആത്മവീര്യം ദുബൈ പ്രവാസിക്കും വഴികാട്ടിയായി. വീടും ഭക്ഷണവും വെള്ളവും തടയപ്പെട്ടിട്ടും പ്രത്യാശ കൈവിടാതെ ഇസ്രായേലിനോട് പൊരുതിനില്‍ക്കുന്ന ഗസാ നിവാസികളുടെ വിശ്വാസദാര്‍ഢ്യമാണ് ഇസ്ലാം ആശ്ലേഷണം പ്രഖ്യാപിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ദേര റിഗ്ഗയില്‍ താമസിക്കുന്ന ഫഹദ് പറഞ്ഞു. (Dubai: How Gaza war fuelled this convert’s interest to embrace Islam)
|
ഉഗാണ്ടന്‍ സ്വദേശിയായ ഈ 30 വയസ്സുകാരന്റെ നേരത്തേയുള്ള പേര് ഫ്രാങ്ക് എന്നായിരുന്നു. ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഫ്രാങ്കിന് കോവിഡ് കാലമാണ് വഴിത്തിരിവായത്. വീട്ടില്‍ ചടഞ്ഞു കൂടിയിരിക്കേ യൂട്യൂബില്‍ തിരഞ്ഞ ഫ്രാങ്കിന്റെ മനസ്സില്‍ പ്രമുഖ പണ്ഡിതന്‍ മുഫ്തി മെങ്കിന്റെ പ്രഭാഷണങ്ങളാണ് ഇസ്ലാമിന്റെ തീപ്പൊരി വിതറിയത്.

തുടര്‍ന്ന് യുഎഇയില്‍ എത്തിയ ഫ്രാങ്കിനെ മുസ്ലിംകളുടെ സൗഹാര്‍ദ്ദവും പ്രാര്‍ത്ഥനകളിലെ സമര്‍പ്പണവും വലിയ തോതില്‍ ആകര്‍ഷിച്ചു. നേരത്തേ ഇസ്ലാം ആശ്ലേഷിച്ച ഇര്‍ഫാന്‍ എന്ന സുഹൃത്തിന്റെ പിന്തുണയും പ്രചോദനമായി. എങ്കിലും ഇസ്ലാം ആശ്ലേഷണം പ്രഖ്യാപിക്കാന്‍ ഫഹദ് മടിച്ചുനിന്നു.
യുദ്ധം ആരംഭിച്ചതോടെ ഗസക്കാരുടെ വേദന എന്റെ ഹൃദയത്തെ നുറുക്കി. ഇത്രവലിയ പ്രതിസന്ധികള്‍ക്കിടയിലും ദൈവത്തില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ച് നിരാശകൈവിടാതെ ഉറച്ചുനില്‍ക്കുന്ന ആ ധീരത എന്റെ മനസ്സിനെ ഇളക്കി. അതോടെയാണ് 2023 ഡിസംബറില്‍ തന്റെ ഇസ്ലാം ആശ്ലേഷണം പരസ്യമായി പ്രഖ്യാപിച്ചതെന്ന് ഫഹദ് പറഞ്ഞു.
കുടുംബത്തിന്റെ എതിര്‍പ്പ്
പ്രതീക്ഷിച്ചതു പോലെ തന്റെ മതംമാറ്റത്തില്‍ കുടുംബത്തില്‍ നിന്ന് കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നത്. അവര്‍ ഇപ്പോള്‍ എന്നോട് സംസാരിക്കാറില്ല. എന്നാല്‍, ഒരു ദിവസം അവരും ദൈവമാര്‍ഗത്തിലേക്ക് വരുമെന്ന പ്രതീക്ഷയിലാണ് ഫഹദ്
റമദാന് വേണ്ടിയുള്ള ഒരുക്കം

റമദാന്‍ തുടങ്ങും മുമ്പ് തന്നെ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ഐഛിക വ്രതമെടുത്ത് ഫഹദ് ഒരുക്കം തുടങ്ങിയിരുന്നു. ആദ്യ ദിവസങ്ങള്‍ കുറച്ച് കടുപ്പമായിരുന്നെങ്കിലും റമദാന്‍ പുരോഗമിക്കവേ എനിക്ക് പുതിയ ഊര്‍ജം കൈവന്നു. വ്രതം എന്നെ കൂടുതലായി ദൈവത്തിലേക്കടുപ്പിച്ചു. ശരീരത്തിലും ഇത് ഗുണപരമായ മാറ്റങ്ങളുണ്ടാക്കി. ആരോഗ്യം കൂടുതല്‍ മെച്ചപ്പെട്ടു.
സൗദി ഭരണാധികാരി ഫഹദ് രാജാവിന്റെ പേരാണ് ഫഹദ് എന്ന പേര് സ്വീകരിക്കാന്‍ പ്രചോദനമായത്. ഉഗാണ്ടയിലെ തന്റെ ഗ്രാമത്തില്‍ ഫഹദ് രാജാവിന്റെ പേരില്‍ ഒരു തെരുവുണ്ട്. അതുകൊണ്ട് തന്നെ ചെറുപ്പം മുതലേ ആ പേരിനോട് ഒരു ഇഷ്ടമുണ്ടായിരുന്നുവെന്നും ഫഹദ് പറഞ്ഞു.





