27
Aug 2024
Sat
27 Aug 2024 Sat

കല്‍പ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് വയനാട്ടില്‍ കടുത്ത നിയന്ത്രണം.(Due to Prime Minister’s visit, there will be no search in Wayanad today)  കനത്ത സുരക്ഷയുള്ളതിനാല്‍ ഇന്ന് മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിത പ്രദേശങ്ങളില്‍ തിരച്ചിലുണ്ടാവില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സന്നദ്ധ പ്രവര്‍ത്തകര്‍ക്കോ തിരച്ചിലുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ ക്കോ ദുരന്തഭൂമിയില്‍ പ്രവേശനമുണ്ടാവില്ല. ഞായറാഴ്ച ജനകീയ തിരച്ചില്‍ പുനരാരംഭിക്കുമെന്നും വയനാട് ജില്ലാ കലക്ടര്‍ അറിയിച്ചു.

ദുരന്ത ബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രി മൂന്നു മണിക്കൂര്‍ സന്ദര്‍ശനം നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. സന്ദര്‍ശന സമയത്ത് തിരച്ചില്‍ ബുദ്ധിമുട്ടാകുമെന്ന് എസ്.പി.ജി അറിയിച്ചിട്ടുണ്ട്. ബെയ്‌ലി പാലം വരെ പ്രധാനമന്ത്രി സന്ദര്‍ശിക്കും. കൂടാതെ ക്യാമ്പും കലക്ടറേറ്റും സന്ദര്‍ശിക്കും. ദുരന്തത്തെ എല്‍ 3 കാറ്റഗറിയില്‍ പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുനര്‍നിര്‍മാണത്തിന് മാത്രം 2000 കോടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

അതേസമയം, ഇന്ന് രാവിലെ 11.20ഓടെ കണ്ണൂരെത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് വ്യോമസേന വിമാനത്തിലാണ് വയനാട്ടിലേക്ക് പോവുക. ആവശ്യമെങ്കില്‍ റോഡുമാര്‍ഗം സഞ്ചരിക്കാനുള്ള ബുള്ളറ്റ്പ്രൂഫ് കാറും സജ്ജമാക്കുന്നുണ്ട്.