
ഒമാന്‍: യു.എ.ഇ-ഒമാന്‍ തീരത്ത് ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ കാലവാസ്ഥാ വകുപ്പ്. (Earth quake in uae oman coast and arabian sea)ഒമാന്‍ കടലില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ട് ഭൂചലനങ്ങളാണ് ഉണ്ടായത്. ഇതേ തുടര്‍ന്ന് യുഎഇയിലെ താമസക്കാര്‍ക്കും പ്രകമ്പനംഅനുഭവപ്പെട്ടു.
![]() |
|
പുലര്‍ച്ചെ 12.12ന് റാസല്‍ഖൈമ തീരത്ത് 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടര്‍ന്ന് 1.53ന് 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി. ഒമാനിലും യു.എ.ഇയിലെ റാസല്‍ഖൈമയിലും പ്രകമ്പനം അനുഭവപ്പെട്ടുവെങ്കിലും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒമാനിലെ കടലില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം.
മെയ് 17 ന് യു.എ.ഇയില്‍ 1.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. അന്നും ആളുകള്‍ക്ക് നേരിയ വിറയല്‍ അനുഭവപ്പെട്ടു. ഇതിന് മുമ്പ് ഏപ്രിലില്‍ ഖോര്‍ഫക്കാനില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ജനുവരിയില്‍ ഫുജൈറയുടെയും റാസല്‍ഖൈമയുടെയും അതിര്‍ത്തിയിലുള്ള മസാഫിയിലും 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയിരുന്നു.
അറബിക്കടലില്‍ ഭൂചനലം
അറബിക്കടലില്‍ ഇന്ത്യന്‍ സമയം ചൊവ്വാഴ്ച്ച രാത്രി 8:56 ഓടെ ഭൂചലനമുണ്ടായതായി ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 4.5 ആണ് രേഖപ്പെടുത്തിയത്.
മാലിദ്വീപിന്റെയും ലക്ഷദ്വീപിന്റെയും ഇടയില്‍ സമുദ്രനിരപ്പില്‍ നിന്ന് 10 കിലോമീറ്റര്‍ താഴ്ചയിലാണ് പ്രഭവ കേന്ദ്രം. മാലിദ്വീപിലെ ഏഴ് നഗരങ്ങളില്‍ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. സുനാമിക്ക് സാധ്യതയുള്ള തലത്തിലുള്ള തീവ്രതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.