18
Apr 2025
Fri
18 Apr 2025 Fri
ED raid in businessman Satheesh's house after he claims bought 50 crore rupees rare dog

അപൂര്‍വ ഇനത്തില്‍ പെട്ട നായയെ 50 കോടി രൂപയ്ക്ക് വാങ്ങിയെന്ന് വീമ്പിളക്കിയയാളുടെ വീട്ടില്‍ റെയ്ഡുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബംഗളുരു സ്വദേശിയും ബിസിനസുകാരനുമായ എസ് സതീഷിന്റെ വീട്ടിലാണ് ഇഡി ഉദ്യോഗസ്ഥരെത്തിയത്. അമേരിക്കന്‍ വംശജരായ അപൂര്‍വ വോള്‍ഡ് നായയെ 50 കോടി രൂപയ്ക്ക് വാങ്ങിയെന്നായിരുന്നു സതീഷ് സാമൂഹിക മാധ്യമത്തില്‍ അവകാശപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെന്നായയുടെയും കോക്കേഷ്യന്‍ ഷെപ്പേഡിന്‍രെയും സങ്കരയിനമായ കദാബോംബ് ഒകാമി എന്ന നായയെ സ്വന്തമാക്കിയെന്ന സതീഷിന്റെ അവകാശവാദം ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. നായയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും സതീഷ് പങ്കുവച്ചിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനു പിന്നാലെ ഇഡി ഉദ്യോഗസ്ഥര്‍ സതീഷിന്റെ വീട്ടിലെത്തുകയായിരുന്നു.

വീട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും സതീഷ് പറഞ്ഞ നായയെ കണ്ടെത്താനായില്ല. ചോദ്യം ചെയ്യലില്‍ നായ തന്റേതല്ലെന്നും മറ്റൊരാളുടെ നായയ്‌ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുകയായിരുന്നുവെന്നും ഇയാള്‍ വെളിപ്പെടുത്തിയത്. വിദേശ ധനവിനിമ നിയമലംഘനം നടന്നുവോയെന്ന് പരിശോധിക്കാനാണ് തങ്ങള്‍ സതീഷിന്റെ വീട്ടില്‍ എത്തിയതെന്നും എന്നാല്‍ ഇയാള്‍ക്ക് ഇത്രയധികം പണം ചെലവഴിക്കാനുള്ള മാര്‍ഗമില്ലെന്നും വ്യക്തമായെന്നും ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.