തെല്‍ അവീവ്: മധ്യ ഇസ്രായേലിലെ കഫാര്‍ യോന നഗരത്തില്‍ ബസ സ്‌റ്റോപ്പിലേക്ക് കാര്‍ ഇടിച്ചു കയറ്റി ആക്രമണം. (Eight injured in suspected car-ramming in central Israel) എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ചുപേരുടെ പരിക്ക് ഗുരുതരമാണ്.
|
പരിക്കേറ്റവരെ സമീപത്തുള്ള ഹിലേല്‍ യഫെ, ലാനിയാഡോ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനുപയോഗിച്ച കാര്‍ ബെയ്ത്ത് ലിഡ് ഏരിയയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
ആക്രമണം നടത്തിയയാളെ കണ്ടെത്തുന്നതിന് പോലീസ് വ്യാപക തിരച്ചില്‍ തുടരുകയാണ്. ഹെലികോപ്ടര്‍ ഉള്‍പ്പെടെ തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.
ALSO READ: 3000 കോടിയുടെ ബാങ്ക് തട്ടിപ്പ്; അനില്‍ അംബാനിയുമായി ബന്ധപ്പെട്ട 50ഓളം കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്
ആക്രമണത്തെ ഹമാസും പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീനും അഭിനന്ദിച്ചു. മസ്ജിദുല്‍ അഖ്‌സ കൈയേറ്റം മുതല്‍ ഗസയിലെ അധിനിവേശത്തിനും പട്ടിണിക്കിട്ടു കൊല്ലുന്നതും വരെയുള്ള ഇസ്രായേല്‍ ക്രൂരതയോടുള്ള സ്വാഭാവിക പ്രതികരണം മാത്രമാണിതെന്ന് ഹമാസ് പ്രതികരിച്ചു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ പ്രതിരോധത്തിന്റെ ജ്വാല അണഞ്ഞിട്ടില്ലെന്നാണ് കഫാര്‍ യോന ആക്രമണം വ്യക്തമാക്കുന്നതെന്നും ഹമാസ് പ്രസ്താവിച്ചു.
ഗാസയിലെ വംശഹത്യ കുറ്റകൃത്യങ്ങള്‍ക്ക് നമ്മുടെ ജനത നല്‍കിയ ന്യായമായ പ്രതികരണമായ കഫാര്‍ യോനയിലെ വീരോചിതമായ ഓപ്പറേഷനെ ഞങ്ങള്‍ അഭിനന്ദിക്കുന്നുവെന്നായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രതികരണം.


