26
Nov 2024
Tue
26 Nov 2024 Tue
Maharashtra CM Shinde resigns

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തിയെങ്കിലും പാര്‍ട്ടിയെ പുലര്‍ത്തി എന്‍.ഡി.എ പാളയത്തിലെത്തിയ ശിവ്‌സേന നേതാവായ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെക്ക് രാജിവയ്‌ക്കേണ്ടിവന്നു. ബിജെപിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഷിന്‍ഡേ രാജിവച്ചതോടെ ഷിന്‍ഡേക്ക് കീഴില്‍ ഉപമുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസ് ആകും ഇനി മഹാരാഷ്ട്ര ഭരിക്കുക. ഏക്‌നാഥ് ഷിന്‍ഡെയും എന്‍സിപി നേതാവ് അജിത് പവാറും ഉപമുഖ്യമന്ത്രിമാരും ആയേക്കും.

ആര്‍എസ്എസ് നേതൃത്വവും എന്‍സിപി നേതാവ് അജിത് പവാറും ബിജെപിയുടെ ദേവേന്ദ്രഫഡ്‌നാവിസിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഷിന്‍ഡേക്ക് മുന്നില്‍ വേറെ വഴിയില്ലാതാകുകയായിരുന്നു. ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം മുഖ്യമന്ത്രി പദത്തില്‍ അവകാശവാദം കടുപ്പിച്ചെങ്കിലും ഫലമുണ്ടായില്ല.

പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടാന്‍ പോലും കഴിയാതെ പ്രതിപക്ഷ പാര്‍ട്ടികള്‍ തകര്‍ന്നടിഞ്ഞെങ്കിലും സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുന്നത് വലിയ വെല്ലുവിളി നേരിടുകയായിരുന്നു.

സഖ്യകക്ഷി നേതാവായ ജെ.ഡി.യുവിന്റെ നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കിയ ബിഹാര്‍ മോഡല്‍ മഹാരാഷ്ട്രയില്‍ നടപ്പാക്കണമെന്ന് ശിവസേന ഷിന്‍ഡെ വിഭാഗം വക്താവ് നരേഷ് മാസ്‌കെ ആവശ്യപ്പെട്ടിരുന്നു. ഷിന്‍ഡെ സാധാരണക്കാരനാണ്. അടുത്തിടെ നടത്തിയ സര്‍വേകളില്‍ ഏറ്റവും ജനപ്രിയനായ നേതാക്കളില്‍ ഒരാളായി ഷിന്‍ഡെ മാറിയിരുന്നു. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടത് ഷിന്‍ഡെയെ തന്നെയാണെന്നും ശിവസേന നേതാവ് പറഞ്ഞിരുന്നു.

Maharashtra CM Shinde resigns