22
Jun 2025
Sun
22 Jun 2025 Sun
elderly couples takes loan for daughter's marriage evicted from home by union bank

മകളുടെ വിവാഹച്ചെലവിനായി ബാങ്ക് വായ്പയെടുത്ത ദമ്പതികള്‍ പെരുവഴിയില്‍. മാതാപിതാക്കളെ സഹായിക്കാന്‍ തയ്യാറാവാതെ മകള്‍. കാസര്‍കോട് നീലേശ്വരം പള്ളിക്കരയില്‍ നിന്നാണ് വേദനിപ്പിക്കുന്ന വാര്‍ത്ത. പള്ളിക്കര മുണ്ടേമാടിലെ പത്മനാഭനും(70), ഭാര്യ ദേവി(58)യുമാണ് ബാങ്ക് നടപടിയില്‍ തെരുവിലേക്കിറക്കപ്പെടുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2015 ല്‍ നീലേശ്വരം യൂനിയന്‍ ബാങ്കില്‍ നിന്ന് 16 ലക്ഷം രൂപയാണ് ഇവര്‍ വായ്പയെടുത്തത്. മകള്‍ സജിതയുടെ കല്യാണത്തിനും വീട് അറ്റകുറ്റ പണികള്‍ക്കുമായിരുന്നു ഇവര്‍ ലോണെടുത്തത്. 13 ലക്ഷം ഇതിനകം തിരിച്ചടച്ചു. കോവിഡ് കാലത്ത് മകന്റെ ജോലി നഷ്ടപ്പെട്ടതോടെ തിരിച്ചടവ് മുടങ്ങി.

25 ലക്ഷം രൂപയാണ് ബാങ്കില്‍ തിരിച്ച് അടയ്‌ക്കേണ്ടിയിരുന്നത്. ഇതോടെ 2023ല്‍ വീട് ബാങ്ക് ജപ്തി ചെയ്തു. ഇതേത്തുടര്‍ന്ന് ടാര്‍പ്പായ വലിച്ചുകെട്ടിയ ഷെഡ്ഡിലേക്ക് ഇവര്‍ താമസം മാറ്റി. ഇവിടെ നിന്ന് ഇറങ്ങിപ്പോവണമെന്ന് ബാങ്ക് ഇവരോട് ആവശ്യപ്പെട്ടിരിക്കുകയാണിപ്പോള്‍.

പരിയാരം മെഡിക്കല്‍ കോളജിലെ ജീവനക്കാരിയാണ് ഇവരുടെ മകള്‍. വായ്പാത്തുക തിരിച്ചടവിന് വേണ്ടി മകളോടു സഹായം തേടിയിട്ടും കൈയൊഴിയുകയായിരന്നുവെന്നാണ് ദമ്പതികളുടെ പരാതി. വഴിയോര കച്ചവടക്കാരനാണ് പത്മനാഭന്‍. മകന് ഓട്ടോ ഓടിച്ച് കിട്ടുന്ന വരുമാനത്തിലാണ് കുടുംബം കഴിയുന്നത്.

ALSO READ: അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി സ്‌കൂള്‍ വിദ്യാര്‍ഥിനി