15
Jan 2025
Mon
15 Jan 2025 Mon
Ex M P Lal Mani Prasad inaugurates constitution protection conference

കോട്ടയം:  ജാതി വ്യവസ്ഥിതിയെ താങ്ങി നിറുത്തുന്നവർ തന്നെയാണ് 75 വർഷമായി ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുന്ന രാഷട്രീയ ധികാരത്തെ നിയന്ത്രിക്കുന്നവരെന്ന് റിപ്പബ്ലിക് ദിനത്തിൽ ഭരണഘടന സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് മുൻ എംപി ലാൽ മണി പ്രസാദ് പറഞ്ഞു. ഭരണഘടനയും വർണഘടനയും തമ്മിലാണ് ഈ രാജ്യത്തെ യുദ്ധം . ഒരു രാഷ്ട്രീയസംവിധാനമാണ് വർണ്ണഘടന . ചില വിഭാഗങ്ങൾക്ക് അധികാരങ്ങളും അവകാശങ്ങളും എടുക്കുകയും കൊടുക്കുയും ചെയ്യുന്ന വ്യവസ്ഥ . ജാതി – മത ഭേദമില്ലാതെ എല്ലാവർക്കും തു ല്യാവകാശം കൊടുക്കുന്നതാണ് ഭരണഘടന . ഇവയ്ക്ക് രണ്ടിനും യോജിച്ചുപോകാനാവില്ലെന്നും ഡോക്ടർ അംബേദ്ക്കർ പറഞഈക്വൽ സിറ്റിസൺഷിപ്പ് യാഥാർഥ്യവൽക്കരിക്കാനുള്ള ശ്രമം ഉയർന്നു വരേണ്ടതെന്നും മുൻ നാഷണൽ ജുഡീഷ്യൽ ആക്കാദമി ഡയറക്ടർ പ്രൊഫസർ മോഹൻ ഗോപാൽ പറഞ്ഞു.

whatsapp 75 വർഷമായി ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുന്നവരാണ് അധികാരത്തെ നിയന്ത്രിക്കുന്നത്: മുൻ എംപി ലാൽ മണി പ്രസാദ്
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രോഗ്രാം കൺവീനർ ജിനമിത്ര സ്വാഗതം പറഞ്ഞു ‘ സംവിധാൻ സുരക്ഷാ ആന്ദോളൻ കേരള കൺവീനർ തുളസിധരൻ അധ്യക്ഷത വഹിച്ചു.വി ആർ ജോഷി ( പിന്നോക്ക വികസന വകുപ്പ് മുൻ ഡയറക്ടർ ),മുഖ്യ ഇമാം സേട്ട് ജുമാ മസ്ജിദ് കോട്ടയം, മുഹമ്മദ് സാദിഖ് മൗലവി അൻവാസിമി, വി ആർ അനൂപ്, എസ്ഡിപിഐ സ്റ്റേറ്റ് ജനറൻ സെക്രട്ടറി റോയ് അറക്കൽ, സി എസ് ഡി എസ് സംസ്ഥാന ട്രഷറർ പ്രവീൺ വി ജയിംസ്, അഡ്വ:പി.ഒ ജോൺ (എൽഡിഎൽഎഫ്), ബഹുജൻ യൂത്ത്മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ്, അഡ്വ: അജ്ഞു മാത്യു, ഏകലവ്യൻ ബോധി (അംബേദ്ക്കറൈറ്റ് ) ബാലൻ നടുവണ്ണൂർ (അംബേദ്ക്കൽ സോഷ്യൽ ആക്ഷൻ ഫോറം), മുഹമ്മദ് സിയാദ് കോട്ടയം സംസാരിച്ചു.

\