12
Jul 2023
Sat
12 Jul 2023 Sat

ലണ്ടന്‍: ബലാത്സംഗക്കേസില്‍ വിചാരണ നേരിടുന്ന മാഞ്ചെസ്റ്റര്‍ സിറ്റിയുടെ മുന്‍ ഫ്രഞ്ച് താരം ബെഞ്ചമിന്‍ മെന്‍ഡി അസാധാരണമായ വെളിപ്പെടുത്തല്‍ പുറത്ത്. ബലാത്സംഗത്തിന് ശേഷം യുവതിയോട് താന്‍ 10,000 സ്ത്രീകള്‍ക്കൊപ്പം അന്തിയുറങ്ങിയിട്ടുണ്ടെന്ന് മെന്‍ഡി പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് ഇക്കാര്യം പുറത്തുവന്നത്. നാല് സ്ത്രീകള്‍ നല്‍കിയ പരാതിയില്‍ മെന്‍ഡിയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കേസുകളില്‍ വിചാരണയും ആരംഭിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2020 ഒക്ടോബറില്‍ ചെഷെയറിലെ മോട്രം സെന്റ് ആന്‍ഡ്രുവിലെ സ്വന്തം വീട്ടില്‍വെച്ച് മെന്‍ഡി 24-കാരിയായ വനിതയെ ആക്രമിച്ചു എന്നതാണ് ഒരു കേസ്. മറ്റൊരു യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷമാണ് അവരോട് താന്‍ 10,000 സ്ത്രീകള്‍ക്കൊപ്പം അന്തിയുറങ്ങിയിട്ടുണ്ടെന്ന് ഇയാള്‍ പറഞ്ഞത്. ഈ വര്‍ഷം ജനുവരിയില്‍ നടന്ന വിചാരണയില്‍ രണ്ട് വ്യത്യസ്ത സ്ത്രീകള്‍ ഉള്‍പ്പെട്ട രണ്ട് ആരോപണങ്ങളില്‍ താരത്തിനെതിരേ തെളിവുകളില്ലെന്ന് കോടതി കണ്ടെത്തിയിരുന്നു. വിചാരണ അവസാനിച്ച ശേഷം ഇവര്‍ ആരോപിച്ച കുറ്റങ്ങളില്‍ മെന്‍ഡി നിരപരാധിയാണെന്ന് ചെസ്റ്റര്‍ ക്രൗണ്‍ കോടതി വിധിച്ചിരുന്നു. മറ്റ് രണ്ട് കേസുകളിലാണ് ഇപ്പോള്‍ വിചാരണ നടക്കുന്നത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക