16
Apr 2025
Sun
16 Apr 2025 Sun
explosion at Iran port

തെഹ്റാന്‍: ഇറാന്‍ തുറമുഖത്തുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. 750 പേര്‍ക്ക് പരിക്കേറ്റു. (Explosion at Iranian port; Death toll rises to 14) തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസില്‍ ഷഹീദ് റജായി തുറമുഖത്തുണ്ടായ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ ശ്രമിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രദേശത്തുണ്ടായ ശക്തമായ കാറ്റ് തീപിടുത്തത്തിന്റെ തീവ്രത വര്‍ധിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭീകര സ്‌ഫോടനത്തിന്റെ ശബ്ദം ഏകദേശം 50 കിലോമീറ്റര്‍ അകലെ വരെ അനുഭവപ്പെട്ടിരുന്നു.

ഇന്നലെയാണ് ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ നിന്ന് 1000 കിലോമീറ്ററോളം അകലെയുള്ള ബന്ദര്‍ അബ്ബാസ് നഗരത്തില്‍ സ്‌ഫോടനം ഉണ്ടായത്. സ്ഫോടനത്തിന് പിന്നാലെ 20 കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്‌കൂളുകളും ഓഫീസുകളും അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ALSO READ: ഗൗതം ഗംഭീറിന് വധഭീഷണി; ഗുജറാത്ത് സ്വദേശി ജിഗ്നേഷ് സിന്‍ഹ പിടിയില്‍

ആഘാത തരംഗം വളരെ ശക്തമായിരുന്നതിനാല്‍ മിക്ക തുറമുഖ കെട്ടിടങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചതായി തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

രാസവസ്തുക്കളുടെ സംഭരണശാലയിലാണ് സ്‌ഫോടനം ഉണ്ടായതി. മിസൈലുകള്‍ക്കുള്ള ഖര ഇന്ധനത്തിലെ പ്രധാന ഘടകമായ സോഡിയം പെര്‍ക്ലോറേറ്റാണ് പൊട്ടിത്തെറിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഷഹീദ് റജായി ഇറാനിലെ ഏറ്റവും നൂതനമായ കണ്ടെയ്നര്‍ തുറമുഖമാണ്.

തെഹ്റാനിലെ ആണവ പദ്ധതിയെക്കുറിച്ചുള്ള ഉന്നതതല ചര്‍ച്ചകള്‍ക്കായി ഇറാനിയന്‍, യുഎസ് പ്രതിനിധികള്‍ ഒമാനില്‍ യോഗം ചേര്‍ന്നുകൊണ്ടിരിക്കെയാണ് സ്ഫോടനം ഉണ്ടായത്. അതേസമയം, സ്‌ഫോടനം ബന്ദര്‍ അബ്ബാസ് എണ്ണ ശുദ്ധീകരണശാലയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ല.