ന്യൂഡൽഹി: 2000 രൂപ നോട്ട് മാറ്റിയെടുക്കുന്നത് സംബന്ധിച്ച് കൂടുതൽ വ്യക്തതവരുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ബാങ്കുകൾ ഉറപ്പാക്കണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകി. ബാങ്കുകളിൽ നാളെ മുതലാണ് 2000 രൂപ നോട്ടുകൾ മാറ്റി നൽകുക. ഇതിന്റെ ഭാഗമായാണ് ആർബിഐ മാർഗനിർദേശം പുറത്തിറക്കിയത്.
|
വേനൽക്കാലമായതിനാൽ ഉപഭോക്താക്കൾക്ക് വെയിൽ ഏൽക്കാതെ നോട്ടുകൾ മാറാൻ കഴിയുന്ന വിധമുള്ള ഷെൽട്ടർ സംവിധാനം ഒരുക്കണം. വെള്ളം കുടിക്കാൻ ആവശ്യമായ സൗകര്യം ഒരുക്കണം. എല്ലാ കൗണ്ടറുകളിൽ നിന്നും നോട്ടുമാറാൻ കഴിയണമെന്നും തിരിച്ചറിയൽ രേഖ വേണ്ടെന്നും റിസർവ് ബാങ്കിന്റെ മാർഗനിർദേശത്തിൽ പറയുന്നു.
നോട്ടുകൾ മാറ്റി നൽകുന്നതിന്റെയും നിക്ഷേപിക്കുന്നതിന്റെയും വിവരങ്ങൾ ബാങ്കുകൾ അതത് ദിവസം സൂക്ഷിക്കണം. ആർബിഐ നൽകുന്ന ഫോർമാറ്റിൽ വേണം ഡേറ്റ സൂക്ഷിക്കേണ്ടത്. ചോദിക്കുന്ന ഘട്ടത്തിൽ ഈ ഡേറ്റ സബ്മിറ്റ് ചെയ്യണമെന്നും ആർബിഐ നിർദേശിച്ചു.അറ്‌ലൃശേലൊലി2േ000 രൂപ നോട്ടിന്റെ വിതരണം ബാങ്കുകൾ ഉടൻ തന്നെ അവസാനിപ്പിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. ക്ലീൻ നോട്ട് പോളിസിയുടെ ഭാഗമായാണ് 2000 നോട്ട് പിൻവലിക്കാൻ തീരുമാനിച്ചതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു.2000 രൂപ നോട്ട് അവതരിപ്പിച്ചതിന്റെ ലക്ഷ്യം പൂർത്തിയായി. നിലവിൽ വിനിമയരംഗത്ത് ആവശ്യത്തിന് മറ്റു നോട്ടുകൾ ലഭ്യമാണ്. ഒരു ഘട്ടത്തിൽ 6.73 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകളാണ് വിനിമയത്തിന് ഉണ്ടായിരുന്നത്. നിലവിൽ ഇത് 3.62 ലക്ഷം കോടിയായി ചുരുങ്ങി. 2000 രൂപ നോട്ടിന്റെ അച്ചടി അവസാനിപ്പിച്ചു. നോട്ടിന്റെ കാലാവധി അവസാനിച്ചതായും ആർബിഐ ഗവർണർ പറഞ്ഞു.


