പത്തനംതിട്ട: കോന്നി മുറിഞ്ഞകല്ലില്‍ വാഹനാപകടത്തില്‍ മരിച്ച നവദമ്പതികളായ അനുവിന്റെയും നിഖിലിന്റെയും വിവാഹം നടന്നത് 15 ദിവസം മുമ്പ് മാത്രം. വിവാഹശേഷം മലേഷ്യയില്‍ മധുവിധു ആഘോഷിച്ച് മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. നവംമ്പര്‍ 30നാണ് ദമ്പതികളുടെ വിവാഹം നടന്നത്. നിഖില്‍ ഈപ്പന് മത്തായി കാനഡയില്‍ ജോലി ചെയ്ത് വരികയായിരുന്നു.
|
അനുവും നിഖിലും വിവാഹശേഷം മലേഷ്യയും സിംഗപ്പൂരും സന്ദര്‍ശിച്ച ശേഷം മടങ്ങിയെത്തുകയായിരുന്നു. അനുവിന്റെ പിതാവ് ബിജു പി ജോര്‍ജും നിഖിലിന്റെ പിതാവ് മത്തായി ഈപ്പനും ആണ് മരിച്ച മറ്റ് രണ്ടു പേര്. ഇവര്‍ അനുവിനെയും നിഖിലിനെയും കൊച്ചി വിമാനത്താവളത്തിലെത്തി കൂട്ടി വീട്ടിലേക്ക് മടങ്ങും വഴിയാണ് പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ അപകടം സംഭവിച്ചത്.

വീട് എത്തുന്നതിന് 7 കിലോമീറ്റര്‍ മുന്പാണ്അ പകടം സംഭവിച്ചത്. ഇന്ന് പുലര്‍ച്ചെ 4:15 നായിരുന്നു അപകടം. കൂടല്‍ മുറിഞ്ഞ കല്ലില്‍ തമിഴ്നാട്ടില്‍ നിന്നുള്ള ശബരിമല ഭക്തര്‍ സഞ്ചരിച്ച മിനി ബസ് എതിര്‍ദിശയില്‍ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. തെലങ്കാനയില്‍നിന്നുള്ള 19 ശബരിമല തീര്‍ഥാടകരാണ് ബസിലുണ്ടായിരുന്നത്. അപകടത്തില്‍ കാറിന്റെ മുന്‍വശം ആകെ തകര്‍ന്ന നിലയിലാണ്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് കാര്‍ യാത്രക്കാരെ പുറത്തെടുത്തത്.
അനുവും നിഖിലും കാറിനു പുറകിലായിരുന്നു. ബസിന്റെ വലതു വശത്തേക്കാണ് കാര്‍ ഇടിച്ചു കയറിയത്. ശബ്ദം കേട്ട് അടുത്തുള്ള വീട്ടുകാരാണ് ഓടിയെത്തിയത്. കാറിന്റെ നാല് ഡോറുകളും തുറക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. അനുവിന് മാത്രമാണ് ശ്വാസം ഉണ്ടായിരുന്നത്. ബാക്കിയുള്ള മൂന്നുപേരും തല്‍ക്ഷണം മരിച്ചു.
മരിച്ചവരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Family and friends remain shocked after know about Pathanamthitta accident


