|
നോയിഡ: മൊബൈല്‍ ഫോണ്‍ ഗെയിം കളിക്കാന്‍ നല്‍കാത്തതിനെ തുടര്‍ന്ന് 15കാരന്‍ ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. കുട്ടി മൊബൈല്‍ ഗെയിമിന് അടിമയായിരുന്നു. നിരന്തരമായി ഗെയിം കളിക്കുന്നതിനാല്‍ കേടായ മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ വീട്ടുകാര്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് 15 വയസുകാരന്‍ ആത്മഹത്യ ചെയ്തത്.
ബീറ്റ 2 പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പഠനത്തില്‍ ശ്രദ്ധിക്കാതെ മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നതില്‍ കുട്ടിയെ വീട്ടുകാര്‍ നിരന്തരം ശകാരിച്ചിരുന്നു.
മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനം നിലച്ചതോടെ ഫോണ്‍ നന്നാക്കണമെന്ന് വീട്ടുകാരോട് നിര്‍ബന്ധിച്ചെങ്കിലും അവര്‍ അതിന് തയ്യാറായില്ല.സീലിങ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹം പോലിസ് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.സമാനമായ സംഭവം മുംബൈയിലും അടുത്തിടെ നടന്നിരുന്നു. 16കാരനാണ് അന്ന് ആത്മഹത്യ ചെയ്തത്. ഫോണ്‍ വാങ്ങികൊടുക്കാത്തിനെ തുടര്‍ന്ന് ഹരിയാനയില്‍ 10ാം ക്ലാസ്സുകാരിയും അടുത്തിടെ ആത്മഹത്യ ചെയ്തിരുന്നു.



