21
Jul 2025
Thu
21 Jul 2025 Thu
father reveals reason for killing daughter in Alappuzha

ആലപ്പുഴയില്‍ മകളെ കഴുത്തുഞെരിച്ചു കൊല്ലാന്‍ പ്രകോപനമായത് വിലക്കിയിട്ടും സുഹൃത്തുക്കളുമൊപ്പമുള്ള രാത്രികാല കറക്കം തുടര്‍ന്നതാണെന്ന് അറസ്റ്റിലായ അച്ഛന്റെ മൊഴി. ഭര്‍ത്താവുമായി പിണങ്ങി വീട്ടില്‍ വന്നുനില്‍ക്കുന്ന എയ്ഞ്ചലിനെ തോര്‍ത്ത് ഉപയോഗിച്ചു കഴുത്തുഞെരിച്ചുകൊന്ന സംഭവത്തില്‍ പിടിയിലായ അച്ഛന്‍ ഫ്രാന്‍സിസ്(ജോസ് മോന്‍) ആണ് പോലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇയാളെ വീട്ടിലെത്തിച്ചു തെളിവെടുത്തു. ജോലി കഴിഞ്ഞെത്തിയ ശേഷം സുഹൃത്തുക്കളുമൊപ്പം രാത്രി മകള്‍ കറങ്ങാന്‍ പോയിരുന്നത് ഫ്രാന്‍സിസ് വിലക്കിയെങ്കിലും എയ്ഞ്ചല്‍ ഇതു ചെവിക്കൊണ്ടിരുന്നില്ല. സംഭവദിവസവും എയ്ഞ്ചല്‍ പുറത്തുപോയിരുന്നു. മടങ്ങിയെത്തിയ മകളെ ഫ്രാന്‍സിസ് ചോദ്യം ചെയ്യുകയും ഇത് വഴക്കിലും കൈയാങ്കളിയിലും എത്തുകയും ചെയ്തിരുന്നു. ഇതിനിടെ ഫ്രാന്‍സിസ് മകളുടെ കഴുത്തു ഞെരിക്കുകയും തോര്‍ത്തുപയോഗിച്ച് വരിഞ്ഞുമുറുക്കി കൊല്ലുകയുമായിരുന്നു.

ഈ സമയം ഫ്രാന്‍സിസിന്റെ മാതാപിതാക്കളും ഭാര്യ ജെസി മോളും വീട്ടിലുണ്ടായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ ആറോടെ വീട്ടുകാര്‍ ബഹളം വച്ച് ആളെക്കൂട്ടുകയും മകള്‍ വിളിച്ചിട്ട് പ്രതികരിക്കുന്നില്ലെന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചു. മൃതദേഹത്തിന്റെ കഴുത്തിലെ പാടുകണ്ടതോടെ ഡോക്ടര്‍മാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഫ്രാന്‍സിസിനെ പിടികൂടിയത്.

അതേസമയം കൊലപാതകവിവരം ഒളിപ്പിച്ചുവച്ചതിന് യുവതിയുടെ അമ്മ ജെസി മോളെയും അമ്മാവന്‍ അലോഷ്യസിനെയും കേസില്‍ പ്രതി ചേര്‍ക്കുമെന്ന് പോലീസ് അറിയിച്ചു.
ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യനാണ് എയ്ഞ്ചല്‍ ജോലി ചെയ്തിരുന്നത്. ഭര്‍ത്താവ് പ്രഹിനു(മനു)മായി പിണങ്ങി ആറുമാസമായി മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു എയ്ഞ്ചല്‍ താമസിച്ചുവന്നിരുന്നത്.

ALSO READ: ഭര്‍ത്താവുമായി പിണങ്ങി വീട്ടിലെത്തിയ മകളെ അച്ഛന്‍ കഴുത്തുഞെരിച്ചുകൊന്നു