വാഷിങ്ങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ശതകോടീശ്വരനും ടെസ്ല മേധാവിയുമായ ഇലോണ്‍ മസ്‌കും തമ്മിലുള്ള ഭിന്നത പരസ്യമായ നാടകീയമായ പൊട്ടിത്തെറിയിലേക്ക്. ഏറെ നാളായി പുകഞ്ഞിരുന്ന ഭിന്നത, ട്രംപിനെതിരെ മസ്‌ക് പരസ്യമായി രംഗത്തുവന്നതോടെ ഇന്നലെ പൊട്ടിത്തെറിയിലെത്തി. മസ്‌കിന് നികുതി ഉളവുകള്‍ നല്‍കിയിരുന്ന സര്‍ക്കാര്‍ കരാറുകള്‍ റദ്ദാക്കുമെന്ന ട്രംപിന്റെ ഭീഷണിയോടെയാണ്, ഭിന്നത പാരമ്യതയിലെത്തിയത്. ട്രംപ് ഭരണകൂടത്തിന്റെ പുതിയ നികുതി പരിഷ്‌കാര, ബജറ്റ് ബില്ലുകളോടുള്ള എതിര്‍പ്പ് മസ്‌ക് പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ട്രംപിന്റെ ‘മനോഹരബില്‍’ അറപ്പുളവാക്കുംവിധം മ്ലേച്ഛമാണെന്നാണ് മസ്‌ക് കഴിഞ്ഞദിവസം പറഞ്ഞത്. കഴിഞ്ഞയാഴ്ചയാണ് ട്രംപ് സര്‍ക്കാരിലെ കാര്യക്ഷമതാവകുപ്പിന്റെ (ഡോജ്) മേധാവിസ്ഥാനത്തുനിന്ന് മസ്‌ക് രാജിവെച്ചത്.
|
ഇലോണ്‍ മസ്‌കുമായുള്ള തന്റെ ബന്ധം നല്ലരീതിയില്‍ പോകുമെന്നു കരുതുന്നില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. തന്റെ ബജറ്റ് ബില്ലിനെ മസ്‌ക് വിമര്‍ശിച്ചത് വളരെ നിരാശയുണ്ടാക്കുന്നതാണെന്ന് ട്രംപ് പറഞ്ഞു. ട്രംപിന്റെ വാക്കുകള്‍: ‘മസ്‌കും ഞാനും തമ്മിലുണ്ടായിരുന്നത് വളരെ നല്ല ബന്ധമാണ്. ഇനി അതുണ്ടാകുമോയെന്ന് എനിക്കറിയില്ല. ഇവിടെയിരിക്കുന്ന മറ്റാരെക്കാളും ബജറ്റ് ബില്ലിന്റെ ഉള്ളവും പിന്നിലെ പ്രവര്‍ത്തനവും മസ്‌കിനറിയാം’ ട്രംപ് പറഞ്ഞു.
താന്‍ പിന്തുണച്ചിരുന്നില്ലെങ്കില്‍ ട്രംപ് ജയിക്കില്ലായിരുന്നുവെന്ന് മസ്‌ക് പ്രതികരിച്ചു. ‘ട്രംപ് കാണിച്ചത് അങ്ങേയറ്റത്തെ നന്ദികേടാണ്- മസ്‌ക് എക്‌സില്‍ കുറിച്ചു. ട്രംപും മസ്‌കും പരസ്യമായി കൊമ്പുകോര്‍ത്തതിനുപിന്നാലെ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള വൈദ്യുത കാര്‍ നിര്‍മാണകമ്പനിയായ ടെസ്!ലയുടെ ഓഹരി എട്ടുശതമാനം ഇടിഞ്ഞു.
ട്രംപ് ഭരണകൂട നയങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതികരിച്ചിരുന്ന മസ്‌ക് വ്യാഴാഴ്ച ആക്രമണം ട്രംപിലേക്ക് തിരിക്കുയായിരുന്നു. ലൈംഗിക പീഡനകേസില്‍ 2019ല്‍ ഫെഡറല്‍ കസ്റ്റഡിയിലിരിക്കെ മരിച്ച ധനകാര്യ വിദഗ്ദ്ധന്‍ ജെഫ്രി എപ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട ഫയലുകളില്‍ ട്രംപിന്റെ പേരുണ്ടെന്നാണ് മസ്‌കിന്റെ ഏറ്റവും വലിയ പുതിയ ആരോപണം. എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവരാത്തത് ട്രംപിന്റെ പേരുള്ളതിനാല്‍ ആണെന്നും മസ്‌ക് കുറ്റപ്പെടുത്തി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ വിചാരണ നേരിടുകയായിരുന്ന യുഎസ് കോടീശ്വരന്‍ ജെഫ്രി എപ്സ്റ്റീന്‍ (65) യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ഉള്‍പ്പെടെ നിരവധി ലോകനേതാക്കളുടെ സുഹൃത്തായിരുന്നു എപ്സ്റ്റീന്‍. പല രാഷ്ട്രീയക്കാര്‍ക്കും എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ചും തിരിച്ചും അറിവുണ്ടായിരുന്നെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അമേരിക്കന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യണം എന്ന സാമൂഹ്യമാധ്യമ പോസ്റ്റിന് താഴെ യെസ് എന്നും മസ്‌ക് കുറിച്ചു. മിസ്റ്റര്‍ ട്രംപിനെ ഇംപീച്ച് ചെയ്ത് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പകരം വയ്ക്കണമെന്ന് പറയുന്ന പോസ്റ്റിനാണ് മസ്‌ക് പിന്തുണ അറിയിച്ചത്.
Feud Between Trump and Elon Musk Escalates in Public View
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





