10
Jun 2026
Tue
10 Jun 2026 Tue
FIFA World Cup Faces Heat After Senegal Players Allegedly Subjected To Extra Security Check At Airport

ഫിഫ ലോകകപ്പിനെത്തിയ സെനഗല്‍ താരങ്ങളെ യുഎസ് വിമാനത്താവളത്തില്‍ അധിക പരിശോധനയ്ക്കു വിധേയമാക്കിയതില്‍ വന്‍ വിമര്‍ശനം. സാദിയോ മാനേ അടക്കമുള്ള സീനിയര്‍ താരങ്ങളെയാണ് വിമാനത്താവളത്തില്‍ മെറ്റല്‍ ഡിറ്റക്ടര്‍ അടക്കമുള്ള പരിശോധനകള്‍ക്ക് വിധേയമാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കൊന്നുമില്ലാത്ത പരിശോധനയ്ക്കായിരുന്നു ആഫ്രിക്കന്‍ രാജ്യത്ത് നിന്നുള്ള കളിക്കാരെ വിധേയമാക്കിയത്. കളിക്കാരുടെയും സപ്പോര്‍ട്ടിങ് സ്റ്റാഫിന്റെയും ബാഗുകളും കര്‍ക്കശമായ പരിശോധനയ്ക്ക് വിധേയമാക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട വിഡിയോകളും പുറത്തുവന്നതോടെയാണ് വ്യാപക വിമര്‍ശനം ഉയര്‍ന്നത്.

കുറ്റവാളികളെപ്പോലെയാണ് കളിക്കാരെ പരിഗണിച്ചതെന്നും ഷൂസ് അഴിപ്പിച്ചും ബാഗുകള്‍ തലതിരിച്ചിട്ടുമൊക്കെ പരിശോധിച്ചതെന്നും നിരവധി പേര്‍ ചൂണ്ടിക്കാട്ടി. വെള്ളക്കാരായ കളിക്കാരാണെങ്കില്‍ ഇത്തരമൊരു പരിശോധനയ്ക്ക് അവര്‍ മുതിരുമായിരുന്നില്ലെന്നും കമന്റുകളില്‍ പറയുന്നു.

ALSO READ: ടിനി ടോമിനെതിരേ പോലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് നടി അന്‍സിബ